15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-09-2015 Wednesday

ലൈസന്‍സില്ല; വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പിടികൂടി

Posted on: 16 September 2015
ചാവക്കാട്: സ്‌കൂള്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് വാഹനം കൊണ്ടുവരികയും അപകടകരമാംവിധം ഓടിക്കുകയും ചെയ്ത 10 വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പോലീസ് പിടികൂടി.
ലൈസന്‍സ് ഇല്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ ഓടിച്ചിരുന്നത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികളുടെ ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കുണ്ട്. അതിനാല്‍ എടക്കഴിയൂര്‍ ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീടുകളുടെ കോമ്പൗണ്ടിലും പറമ്പുകളിലുമാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. വീട്ടുമകളുടെയും സ്ഥലം ഉടമകളുടെയും അനുമതിയില്ലാതെയാണ് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലൂടെ അമിതവേഗത്തില്‍ വാഹനമോടിച്ച് ഭയപ്പെടുത്തുന്നതും ഇവരുടെ പതിവ് വിനോദമാണെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരുടെയും വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് മിന്നല്‍ വാഹന പരിശോധന നടത്തിയത്. ചാവക്കാട് സി.ഐ. എ.ജെ. ജോണ്‍സന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ. പി.ഡി. അനൂപ്‌മോന്‍, എ.എസ്.ഐ. അനില്‍മാത്യു, സി.പി.ഒ. മാരായ ജിബിന്‍, പ്രമോദ്, സന്ദീപ്, സിനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.
ലൈസന്‍സില്ലാത്തവര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ വാഹന ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.