banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-10-14  Thursday

മാലിന്യമുക്ത നഗരം കാമ്പയിന്‍ പരിഹാസ്യമാകുന്നു

posted on 16 October 2014
15-10-14 nagarasabhaayard
ചാവക്കാട്‌: ചാവക്കാട്‌ നഗരസഭ പ്രഖ്യാപിച്ച മാലിന്യമുക്ത നഗരം പദ്ധതി പരിഹാസ്യമാകുന്നു. നാടുനീളെ കലാ ജാഥകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമ്പോഴും നഗരസഭാ കെട്ടിടത്തിലെ പഴയ മത്സ്യ മാര്‍ക്കറ്റിലെ ടോയിലറ്റും മൂക്കിനു താഴെയുള്ള കിണറും ഉള്‍പ്പെടെ ഇപ്പോഴും വൃത്തിഹീനമായി തുടരുന്നു. ചാവക്കാട്‌ നഗരഭ ബസ്സ്‌സ്റ്റാണ്ടിലെ ബസ്സ്‌യാര്‍ഡ്‌ നിര്‍മ്മാണത്തോടനുബന്ധിച്ച് നിര്‍മിച്ച കാനയില്‍ മാലിന്യം കെട്ടിക്കിടന്നു ദുര്‍ഗന്ധം വമിക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിനിടെ ബുധനാഴ്ച നഗരഭ സംഘടിപ്പിച്ച മാലിന്യ മുക്ത പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിലും സൈക്കിള്‍ റാലിയിലും പങ്കെടുത്തവര്‍ക്ക്‌ നല്‍കിയ പഴത്തിന്റെ തൊലിയും പേപ്പര്‍ ഗ്ലാസ്സും നഗരസഭാ ഓഫീസ്‌ കെട്ടിട ഗ്രൗണ്ടില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയില്‍ കാണപ്പെട്ടതും  വൃത്തിയാക്കാതിരുന്നതും പരിഹാസത്തിനിടയാക്കി. ശുചിത്വമാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായുണ്ടായ ഭക്ഷണാവശിഷ്ടം നഗരസഭാ കെട്ടിട ഗ്രൌണ്ട് രാത്രി ഏറെ വൈകിയും കാണപ്പെട്ടത്‌ മാലിന്യ മുക്ത നഗരം പദ്ധതിക്ക് കളങ്കമായി.