banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17- 04-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

തിരുവത്രയില്‍ വീണ്ടും വീടുകയറി അക്രമണം - ഒരാള്‍ക്ക് പരിക്ക്
മേഖലയില്‍ പോലീസ്‌ പട്രോള്‍ ശക്തമാക്കി

Posted on 17 April 2014
16-04-14 siyadചാവക്കാട്:  തിരുവത്രയില്‍ വീണ്ടും അക്രമണം.  ചൊവ്വാഴ്ചരാത്രി വീടുകയറി നടന്ന അക്രമണത്തില്‍ കോണ്‍ഗ്രസ് അനുഭാവിയായ അമ്പലത്തുവീട്ടില്‍ വലിയപറമ്പില്‍ സിയാദ് (45) ന് പരിക്കേറ്റു. സിയാദിന്റെ രണ്ടുപല്ലുകള്‍ നഷ്ടപ്പെട്ട നിലയില്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഭക്ഷണം കഴിച്ച കൊണ്ടിരുന്ന സിയാദിനെ രണ്ടുപേര്‍ വീടിനകത്ത് കയറി ഇടിക്കട്ടകൊണ്ട് ഇടിച്ച് പരിക്കേല്പിക്കുകയായിരുന്നു.ഡ്രൈവറായ സിയാദ്‌   ലോറി പാര്‍ക്ക് ചെയ്തുവരുമ്പോള്‍ റോഡില്‍ ഒട്ടോറിക്ഷയിലിരുന്ന് ചിലര്‍ ബഹളംവെച്ചിരുന്നു. ഇവരുമായി സിയാദ് വാക്കേറ്റം നടന്നിരുന്നു. പിന്നീട് അരമണിക്കൂര്‍  കഴിഞ്ഞാണ്  സിയാദിനെ വീട്ടില്‍ കയറി അക്രമിച്ചത്. പോലീസ് സ്ഥലത്തെത്തി.
തിരുവത്രയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി .സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  കോണ്‍ഗ്രസ്  സിപിഎം സംഘട്ടനത്തില്‍ രണ്ടു സംഭവങ്ങിലായി 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനു മുമ്പ് ഒരു ബി ജെ പി പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍ ബൈക്കിടിച്ചു അപായപ്പെടുത്തുവാന്‍ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനു ദിവസം മുമ്പ് തിരുവത്ര അത്താണിയില്‍ വീട്ടുമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ബൈക്ക് അജ്ഞാതര്‍ തീ വെച്ചു നശിപ്പിച്ചിക്കുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. തിരുവത്ര മേഘലയില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട് . പോലീസ് പട്രോളിങ്ങും ശക്തമാക്കി.