banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

ചാവക്കാട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച - ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

Posted on: 17 April  2014
16-04-14 kavercha
ചാവക്കാട് : ചാവക്കാട്‌ ആശുപത്രിറോഡിലെ  പെട്രോള്‍ പമ്പില്‍ കവര്‍ച്ച.  ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ലോക്കര്‍ തകര്‍ത്താണ് പണം കവര്‍ന്നിട്ടുളത്. പി എല്‍ ചാക്കോ ആന്‍ഡ്‌ സന്‍സ് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പന്നിതടം സ്വദേശി മുക്രിയകത്ത്  ഉസ്മാനാണ് പമ്പ് ഇപ്പോള്‍ നടത്തി വരുന്നത്. തിങ്കളാഴ്ച രാത്രി 9.30 നാണ് പമ്പ് അടച്ചത്. വിഷുപ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു. ബുധനാഴ്ച്ച  രാവിലെ 6 മണിക്ക് പമ്പിലെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നകാര്യം അദ്യം അറിയുന്നത്. രണ്ടുദിവസം ബാങ്ക് അവതിയായതിനാലാണ് തിങ്കളാഴ്ചത്തെ കളക്ഷനായ ഒരുലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ ലോക്കറില്‍ വെച്ചത്. കനത്ത സുരക്ഷയുള്ള ലോക്കറിന്റെ ഹാന്റില്‍ അടിച്ചു തകര്‍ത്താണ് ലോക്കുകള്‍ പൊട്ടിച്ചിട്ടുള്ളത്. സിമന്റ് തറയില്‍ ഉറപ്പിച്ചിരുന്ന ലോക്കര്‍ ഇളക്കിമാറ്റിയിട്ടശേഷമാണ് പൊളിച്ചിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ ഉണ്ടങ്കിലെ ലോക്കര്‍ മാറ്റാന്‍കഴിയൂ. മണിക്കൂറുകളോളം ചിലവഴിച്ചാണ് കവര്‍ച്ചനടത്തിയിട്ടുള്ളത്. പമ്പിന്റെ അകത്ത് നിന്നുതന്നെ എടുത്ത ആക്‌സില്‍ റാഡ് ലോക്കര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതായി സംശയിക്കുന്നു. പമ്പിനകത്തുനിന്നും ഇരുമ്പ് റാഡ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്ത് കയറിയിട്ടുള്ളത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. റോഡില്‍ നിന്നും 15 മീറ്ററിലധികം കിഴക്കോട്ടുമാറിയാണ് പമ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. റോഡിലൂടെ പോകുന്നവര്‍്ക്ക് ഒറ്റനോട്ടത്തില്‍ പമ്പിന്റെ കെട്ടിടം ശ്രദ്ധയില്‍ പെടില്ല അതെ സമയം ബുധനാഴ്ച പുലര്‍ച്ചെ ശബ്ദങ്ങള്‍ കേട്ടതായി സമീപത്ത് താമസിക്കുന്നവര്‍ പറയുന്നു. എന്നാല്‍ കണ്ടൈനര്‍ ലോറികളും മറ്റുപോകുന്നതിനാല്‍ ശബ്ദം അത്തരത്തിലുള്ള വാഹനങ്ങളുടെതാവു മെന്ന് കരുതി കാര്യമാക്കിയില്ല. പമ്പുമായിപരിചയമുള്ള ആളുകളുടെ നേത്യത്വത്തിലാകാം കവര്‍ച്ചയെന്നും സംശയിക്കുന്നുണ്ട്. ഓഫീസ് ഫയലുകളും മറ്റും വാരിവലിച്ചിട്ടനിലയിലാണ്. കുറച്ചു നാള്‍ മുമ്പ് ഗ്‌ളാസ് തകര്‍ത്ത് ഇതെ പമ്പില്‍ കവര്‍ച്ച നടന്നിരുന്നു. സി ഐ സിബിച്ചന്‍ ജോസഫ്, എസ് ഐ എം. കെ. ഷാജി എന്നിവരുടെ നേത്യത്വത്തില്‍ പോലീസ് എത്തി അന്വേഷ്ണം നടത്തിവരുന്നു. ത്യശൂരില്‍ നിന്നും വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.      .