banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-14  Thursday

Sun      Mon       Tue       Wed       Thu       Fri       Sat

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുത്തു

Posted on 17 April 2014
ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുത്തു. തിരുവത്ര സ്വദേശി വിപിന്‍ (22) ന്റെ വീട്ടില്‍ നിന്നാണ് പോലീസ് പിസ്റ്റള്‍ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പ് കോട്ടപ്പുറത്ത് സി പി എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് വെക്കുന്നതു സംബന്ധിച്ചു തര്‍ക്കം നടക്കുകയും സംഘട്ടനത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വിപിനു പരിക്കേറ്റിരുന്നു. സംഭവ ദിവസം രാത്രി വിപിന്റെ വീട് തല്ലിതകര്‍ത്തിരുന്നു. കേസന്വേഷ്ണവുമായി പോലീസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വീടിന്റെ ജനലില്‍ നിന്നും പോലീസിനു പിസ്റ്റള്‍ കിട്ടിയത്. പിസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പഴക്കം തോണിക്കുന്ന പിസ്റ്റള്‍ ദ്രവിച്ച നിലയിലായിരുന്നു. ഉപയോഗ ശൂന്യമാണന്നും പറയുന്നു. രണ്ടു മാസം മുമ്പ് സമീപത്തെ പറമ്പില്‍ വോളിബോള്‍ കളിക്കുമ്പോള്‍ മണ്ണിനടിയില്‍ നിന്നും കിട്ടിയതാണ് പിസ്റ്റള്‍ലെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസ് അന്വേഷ്ണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അതെ സമയം ആയുധ നിയമ പ്രകാരം പോലീസ്  കേസെടുത്തിട്ടുണ്ട്..