banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-04-15 Friday

കെ.പി വത്സലന്റെ ഒമ്പതാം രക്തസാക്ഷിദിനം  ആചരിച്ചു

posted on 17 April 2015
16-05-14 K P VALSALAN-ANUSMARANAM inaguration
ചാവക്കാട്: ചാവക്കാട് നഗരസഭാ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട സി.പി.എം നേതാവ് കെ.പി വത്സലന്റെ ഒമ്പതാം ചരമ വാര്‍ഷീകം  ആചരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി  സി പി എം ബ്രാഞ്ചുകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രഭാതഭേരി, പുഷ്പാര്‍ച്ചന, ബൈക്ക് റാലി, വത്സലന്‍ കുത്തേറ്റ് വീണ ഒറ്റയിനിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണസമ്മളനം, പ്രകടനം, പൊതുസമ്മേളനം  എന്നിവ നടന്നു.
ചാവക്കാട് ടൗണില്‍ വൈകീട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും  സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി  ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. സിഐടിയു ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍,  ടി ടി ശിവദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, എ എച്ച് അക്ബര്‍, പി വി സുരേഷ്‌കുമാര്‍, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, ടി വി സുരേന്ദ്രന്‍, കെ എച്ച് സലാം, എന്നിവര്‍ സംസാരിച്ചു. ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. മുല്ലത്തറയില്‍നിന്നും ആരംഭിച്ച ബൈക്ക് റാലി വല്‍സലന്‍ കുത്തേറ്റ് വീണ ഒറ്റയിനിയില്‍ സമാപിച്ചു.
കെ.പി വത്സലന്‍ കുത്തേറ്റുവീണ ഒറ്റയിനില്‍ രാവിലെ നടന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വത്സലന്റെ സ്മൃതി മണ്ഡപത്തില്‍  പുഷ്പ ചക്രം സമര്‍പ്പിച്ചു. പതാക ഉയര്‍ത്തി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്  അധ്യക്ഷനായി. സിപിഐ എം പ്രവര്‍ത്തകര്‍ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പ്രഭാത ഭേരിയും പുഷ്പാര്‍ച്ചന നടത്തിയും രക്തസാക്ഷിദിനം ആചരിച്ചു.

16-05-14 anusmaranam