banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2014 Sunday

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഒരുമനയൂര്‍ ഇസ്ലാമിക്‌ വി എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സൈക്കിള്‍ റാലി > >

posted on 17 August 2014
16-08-14 ckd
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെയര്‍പേഴ്‌സണ്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷനായി. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചാവക്കാട് എസ്.ഐ.എം.കെ. ഷാജി പതാക ഉയര്‍ത്തി. പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷനായി.
ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ഇ. ജയിംസ് പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ എം. അഹമ്മു ഹാജി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ എം. പത്മജ അധ്യക്ഷയായി.
മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം.അലി. അധ്യക്ഷനായി.
ദേശീയബാലതരംഗം ചാവക്കാട് ടൗണില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വര്‍ഗ്ഗീയ വിരുദ്ധപ്രതിജ്ഞയും നടത്തി. തൃശ്ശൂര്‍ ജില്ലാ കണ്‍വീനര്‍ പി.എ. നാസര്‍ പതാക ഉര്‍ത്തി. ആര്‍.വി. ഫവാസ് അധ്യക്ഷനായി.
ബ്ലാങ്ങാട് അങ്കണവാടിയുടെ സ്വാതന്ത്ര്യദിനാഘോഷവും വികസന ഫണ്ട്‌ സ്വീകരണവും കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലാങ്ങാട് ഖത്തര്‍ പ്രവാസികള്‍ സ്വരൂപിച്ച ഫണ്ട് റംല അഷറഫ് പി.വി. മുഹമ്മദ് ഷാഫിയില്‍ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പര്‍ എ.എസ്. പ്രകാശന്‍ അധ്യക്ഷനായി.
എസ്.കെ.എസ്.എഫ്. ചാവക്കാട് മേഖലാ പ്രവര്‍ത്തക സംഗമവും സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും നടത്തി. കരിം ഫൈസി പെരിങ്കണ്ണത്ത് ഉദ്ഘാടനം ചെയ്തു. ജാബിര്‍ യാമിനി പാടൂര്‍ ആധ്യക്ഷ്യം വഹിച്ചു. മണത്തല ബേബി റോഡ് സംഘം ആര്‍ട് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പത്മജ ദേശീയ പതാക ഉര്‍ത്തി.
കടപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് പതാക ഉയര്‍ത്തി.
ഫോക്കസ് ഇസ്ലാമിക് ഇംഗ്ലൂഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നന്മ ക്ലൂബ്ബ് ജിവകാരുണ്യപ്രവര്‍ത്തനം നടത്തി.
തൃശ്ശൂര്‍ എലൈറ്റ് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മിനിയുടെ ഓപ്പറേഷനുവേണ്ടി വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 15,000 രൂപ നന്മ ക്ലൂബ്ബ് ലീഡര്‍മാരായ ഷുഹൈബ് അക്തറും ഈസാ നാദിര്‍ഷയും ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി, വൈസ് പ്രിന്‍സിപ്പല്‍ റീല. കോ-ഓര്‍ഡിനേറ്റര്‍ സുലൈഖ, ഷഹന, സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് ഹോസ്​പിറ്റലില്‍ എത്തി തുക കുട്ടികള്‍ക്ക് കൈമാറി.
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ഫാത്തിമ ലീനസ് പതാക ഉയര്‍ത്തി. ചെറായി ക്രിയേറ്റീവ് ക്ലൂബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വടക്കേക്കാട് എസ്‌ഐ എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം പ്രിയ ഗോപിനാഥ് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.
പരൂര്‍ കുപ്രവള്ളി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ ഇ.പി. ഡേവിസ് പതാക ഉയര്‍ത്തി. ക്ലൂബ്ബില്‍ ഇന്ത്യന്‍ നേവിയിലെ പി. സ്മൃതി പതാക ഉയര്‍ത്തി. അണ്ടത്തോട് തഖ്വയില്‍ സെക്രട്ടറി എം.പി. മൊയ്തീന്‍ പതാക ഉയര്‍ത്തി.
വടക്കേക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ് വി.കെ. ഫസലുല്‍ അലി പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എന്‍.എം.കെ. നബീല്‍ പതാക ഉയര്‍ത്തി.
ഗുരുവായൂര്‍: സ്വാതന്ത്ര്യദിനത്തില്‍ യുവതയുടെ സമരസംഗമം എന്ന പരിപാടിയുടെ ഭാഗമായി എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി പ്രകടനവും പൊതുയോഗവും നടത്തി. മുതുവട്ടൂരില്‍ നിന്നാരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുയോഗം ഇ.എം. സതീശന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. സുബിന്‍ അധ്യക്ഷനായി.
16-08-14 vhss omr

സ്വാന്ത്ര്യദിനാഘോഷത്തിന്റ െ ഭാഗമായി ചാവക്കാട്‌ നഗരസഭ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ പ്രതിജ്ഞ

< <

16-08-14 ckd auto drvrs

ചാവക്കാട്‌ ഓട്ടോഡ്രൈവേഴ്സ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയില്‍ എസ് ഐ എം കെ ഷാജി പതാക ഉയര്‍ത്തുന്നു

< <