banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-08-2014 Sunday

കടലില്‍ ചാടിയ യുവാവിനെ സഹോദരിയുടെ വീട്ടില്‍ കണ്ടെത്തി

posted on 17 August 2014
പുന്നയൂര്‍ക്കുളം: പെരിയമ്പലം ബീച്ചില്‍ കടലില്‍ ചാടിയയാളെ സഹോദരിയുടെ വീട്ടില്‍ കണ്ടെത്തി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി കുന്നേക്കാട്‌ പറമ്പില്‍ സുനില്‍ (32) ആണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8 ഓടെ  ഭാര്യയുമായി പിണങ്ങി കടലില്‍ ചാടിയത്. ഭാര്യ മലപ്പുറം അയിരൂര്‍ സ്വദേശിനി ഷീബയും ഒരു വയസുള്ള മകളുമായി കടല്‍ കാണാനെത്തിയതായിരുന്നു ഇയാള്‍. രാത്രി ഏറെ വൈകിയും ഉറക്കമൊഴിച്ച് നാട്ടുകാര്‍ കടലില്‍ തിരയുമ്പോള്‍ ഇയാള്‍ സഹോദരിയുടെ വീട്ടില്‍ സുഖനിദ്രയിലായിരുന്നു. കാപ്പിരിക്കാട് ഭാഗത്ത്‌ കടലില്‍ ചാടിയ ഇയാള്‍ പെരിയമ്പലം ബീച്ചിലെത്തി കരക്ക്‌ കയറി പഞ്ചവടിയിലെക്ക് നടന്നു പോവുകയായിരുന്നു.
അഴീക്കോട് തീരദേശ പോലീസ് എ.എസ്.ഐ. മായിന്‍ക്കുട്ടി, സി.പി.ഒ.മാരായ ഉണ്ണികൃഷ്ണന്‍, സുമേഷ്, പെരിയമ്പലം ബീച്ച് സംരക്ഷണ സമിതി പ്രവര്‍ത്തകരായ കാണക്കോട് നൗഷാദ്, ആഷിഫ്‌ വാരിയത്തേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ നേരം വൈകിയും കടലിലും കരയിലും നടത്തിയ തിരച്ചിലില്‍  രാത്രി 1 മണിയോടെ എടക്കഴിയൂര്‍ പഞ്ചവടിയിലെ സഹോദരിയുടെ വീട്ടില്‍ നിന്നും  സുനിലിനെ കണ്ടെത്തി വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസ്‌ ഇയാളെ വെറുതെ വിട്ടു.  പോലീസ് നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതായി പെരിയമ്പലം ബീച്ച് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.