banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2014 Sunday

സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി

posted on 17 August 2014
ചാവക്കാട് : സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കിവിട്ടു.
ചാവക്കാട് മുനക്കക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോയ തൊട്ടാപ്പ് കൊപ്പര ഹാരിഷ് ബാബുവിന്റെ മകന്‍ അമല്‍ദേവിനെ ഫുള്‍ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് വഴിയില്‍ ഇറക്കിവിട്ടത്.
മമ്മിയൂര്‍ എല്‍.എഫ്.യു.പി. സ്‌കൂളില്‍ രാവിലെ 8.30ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ നേരത്തെ എത്തണമെന്ന സ്‌കൂളധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൊട്ടാപ്പ് സ്റ്റോപ്പില്‍നിന്ന് 7.30നുള്ള ബസ്സില്‍ യാത്രയായത്. കണ്ടക്ടര്‍ പൈസ ചോദിച്ചപ്പോള്‍ 2 രൂപ നല്‍കി. അത് നിരാകരിച്ച കണ്ടക്ടര്‍ കുട്ടിയുടെ പോക്കറ്റില്‍നിന്ന് അവശേഷിച്ച 4 രൂപയും കണ്ടക്ടര്‍ എടുത്ത് ചാവക്കാട് ഇറക്കിവിടുകയായിരുന്നു. അവിടെനിന്ന് ഒരു വഴിയാത്രക്കാരന്റെ മൊബൈല്‍ വാങ്ങി കുട്ടി അമ്മയെ അറിയിച്ചു. അമ്മ ഓട്ടോ വിളിച്ചുവന്ന് കുട്ടിയെ സ്‌കൂളില്‍ എത്തിച്ചു. ചാവക്കാട് പോലീസില്‍ പരാതി നല്‍കി. .