banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-09-14 Wednesday

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി മൂന്നൂലം ഭവന്‍ നമ്പൂതിരി

posted on: 13 September 2014
16-09-14  Bhavan Namboodiriഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഓതിക്കന്‍ കുടുംബാംഗമായ മൂന്നൂലം ഭവന്‍ നമ്പൂതിരിയെ  തെരഞ്ഞെടുത്തു. 48 അപേക്ഷകരില്‍നിന്നാണ് നറുക്കെടുപ്പിലൂടെ  മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. അപേക്ഷകര്‍ രാവിലെ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി ദേവസ്വം ഓഫീസില്‍ കൂടികാഴ്ച നടത്തി. കൂടികാഴ്ചയില്‍ 45 പേര്‍ യോഗ്യത നേടി. യോഗ്യരായവരുടെ പേരുകള്‍ എഴുതി വെള്ളികുംഭത്തിലിട്ട ശേഷം നിലവിലെ മേല്‍ശാന്തി പഴയത്ത് സതീശന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ഉച്ചപൂജ കഴിഞ്ഞ് നടതുറന്നയുടനെ നമസ്‌കാരമണ്ഡപത്തില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രത്തില്‍ 12 ദിവസത്തെ ഭജനത്തിന് ശേഷം ഈ മാസം 30-ന് ന് രാത്രി അത്താഴപൂജക്ക് ശേഷം പുതിയ മേല്‍ശാന്തി സെപ്റ്റംബര്‍ 30-ന് രാത്രി അത്താഴപൂജക്കു ശേഷം അടയാള ചിഹ്നമായ ശ്രീകോവിലിന്റെ താക്കോല്‍ കൂട്ടം വാങ്ങി ചുമതലയേല്‍ക്കും. ആറ് മാസമാണ് മേല്‍ശാന്തിയുടെ കാലാവധി. 41 വയസ്സുള്ള ഇദ്ദേഹം ചെര്‍പ്പുളശ്ശേരി മുന്നൂലം വാസുദേവന്‍ നമ്പൂതിരിയുടെയും കുറിശിത്താമണ്ണ ഇല്ലത്ത് ആര്യ അന്തര്‍ജനത്തിന്റെയും മകനാണ്. ശ്രീകൃഷ്ണപുരം കിഴിയേടത്ത് മനയില്‍ ഷീജ അന്തര്‍ജനമാണ് ഭാര്യ.. മേല്‍ശാന്തിയാവാന്‍ 11 തവണ അപേക്ഷ നല്‍കിയിരുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് നറുക്ക് വീഴുന്നത്. അച്ചന്‍ വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് പൂജകള്‍ പഠിച്ചത്. .