banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09--2014 Wednesday

ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന തമിഴ് യുവതികളെ അറസ്റ്റ് ചെയ്തു

Posted on: 17 September 2014
ഗുരുവായൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ രണ്ട് യുവതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മധുര നെല്ലിപേട്ടൈ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന 20 വയസ്സുള്ള ഐശ്വര്യ, ഇവരുടെ ബന്ധുവായ 19 കാരി നന്ദിനി എന്നിവരെയാണ് ടെമ്പിള്‍ എസ് ഐ  എ സി  നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസറ്റ് ചെയ്തത്. അഷ്ടമിരോഹിണി ആഘോഷത്തിന്റെ തിരക്കിനിടയില്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ചാമുണ്ഡേശ്വരി റോഡിലെ കൃഷ്ണ എന്‍ക്ലേവില്‍ താമസിക്കുന്ന സരോജനിയമ്മയുടെ മൂന്ന് പവന്റെ മാലയാണ് കവര്‍ന്നത്. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യം പരിശോധിച്ചതില്‍ നിന്ന് ഇവര്‍ മോഷണം നടത്തുന്ന രംഗം പതിഞ്ഞിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് മുന്‍പ് ദേവസ്വം ജീവനക്കാര്‍ ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആഭ്യന്തര മന്ത്രിയുടെ ബന്ധുവായ മാവേലിക്കര ചെറുകോണ്‍ സ്വദേശി ഉദയഗിരി നിവാസില്‍ ബാബുവിന്റെ മകള്‍ വൈഷ്ണവിയുടെ ഒന്നര പവന്റെ പാദസ്വരം കവര്‍ന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു. ദര്‍ശനം നടത്തുന്നതിനിടെ ബാബു ഇവരെ കണ്ടിരുന്നു. പാദസ്വരം പോയതിനെ തുടര്‍ന്ന് സംശയം തോന്നിയ ഈ സ്ത്രീകളെ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ബാബു ഗുരുവായൂരിലെത്തി ഇവരെ തിരിച്ചറിഞ്ഞു. ഇവരുടെ കൂടെ 10 വയസ്സുള്ള കുട്ടിയുമുണ്ട്. ചുരിദാറിന്റെ ഷാള്‍ ആഭരണം ധരിച്ചിരിക്കുന്നവരുടെ ദേഹത്തേക്ക്  എറിയുകയും ഷാള്‍ തിരിച്ചെടുക്കുന്നതിനിടയില്‍ ആഭരണം കവരുകയുമാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.  കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് അയച്ചു..