Posted on: 17 September 2014 ഗുരുവായൂര്‍: പതിനാലുകാരിയെ
പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പാവറട്ടി
കാക്കശ്ശേരി നാലകത്ത് നിസാമുദ്ദീനെയാണ് (20) ഗുരുവായൂര്‍ സി ഐ കെ. സുദര്‍ശന്‍
അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തി
തുടങ്ങിയത്. ഇതിനിടയില്‍ ഗള്‍ഫിലേക്ക് പോയി. മടങ്ങിവന്ന് പീഡനം
തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. |