15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-15 Thursday

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരില്‍ ജനകീയ പ്രതിഷേധം ശക്തമാകണം

Posted on 17 September  2015
17-09-15 rmp janakeeya koottaayma
ചാവക്കാട് ∙ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരില്‍ ജനകീയ പ്രതിഷേധം ശക്തമാകണമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ ആര്‍എംപി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 1974ൽ നടന്ന സെയ്താലി കൊലക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനാണ് ഇപ്പോഴത്തെ സിപിഎം എം എല്‍ എ  ബാബു എം. പാലിശ്ശേരിയെന്ന് അവര്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍  ഭഗത്സിംഗ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍  ടി എല്‍  സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.  ഇ.കെ. അനില്‍, പി.ജെ. മോന്‍സി എന്നിവര്‍ പ്രസംഗിച്ചു.