ചാവക്കാട്: ഡി വൈ എഫ് ഐ ചാവക്കാട് നഗരത്തില്‍ പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്തി. ചാവക്കാട് ബ്ലോക്ക്
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി മണത്തല ഹോച്ച്മിന്‍ സ്മാരക മന്ദിരത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി
ചാവക്കാട് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി വിവിദ് അധ്യക്ഷത വഹിച്ചു. വി അനൂപ്, എ ഡി ധനൂപ്, കെ എ ഷമീര്‍ എന്നിവര്‍
സംസാരിച്ചു.