15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

18-11-2015 Wednesday

ചാവക്കാട് നഗരസഭാ ചെയര്‍മാനായി എന്‍ കെ അക്ബര്‍ സ്ഥാനമേറ്റു

Posted on: 18 November 2015
18-11-15 cherman nk akbar
ചാവക്കാട്: മുപ്പതിരണ്ടംഗ കൌണ്‍സിലില്‍ ഇരുപത്തിയൊന്ന് അംഗങ്ങളുടെ പിന്തുണയോടെ എന്‍ കെ അക്ബര്‍ ചെയര്‍മാനായി സ്ഥാനമേറ്റു.
നഗരസഭയുടെ 17-ാം വാര്‍ഡായ കോഴിക്കുളങ്ങരയില്‍ നിന്നുള്ള പ്രതിനിധിയാണ് എന്‍ കെ അക്ബര്‍. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച  കെ കെ കാര്‍ത്യായനി ടീച്ചര്‍ പതിനൊന്നു വോട്ടുകള്‍ നേടി.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് നടക്കും. ബ്ലാങ്ങാട് ഇരുപത്തിയൊന്നാം വാര്‍ഡ്‌ കൌണ്‍സിലര്‍ മഞ്ജുഷ സുരേഷാണ് എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്നത്. ഷാഹിന സലിം യു ഡി എഫ് പിന്തുണയോടെ മത്സരിക്കും.
സി.പി.എം. ഏരിയാ കമ്മിറ്റി അംഗം, സി.ഐ .ടി.യു. ചാവക്കാട് ഏരിയാ സെക്രട്ടറി, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്റെ ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.
95 മുതല്‍ 2000 വരെയും 2000 മുതല്‍ 2005 വരെയുമുള്ള 10 വര്‍ഷം നഗരസഭ കൗണ്‍സിലറായിരുന്നിട്ടുള്ള എന്‍.കെ. അക്ബര്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. അംഗങ്ങളില്‍ ഏറ്റവും സീനിയറാണ്. ബിരുദാനന്തരബിരുദധാരിയാണ് എന്‍ കെ അക്ബര്‍.
ആകെയുള്ള 32 സീറ്റില്‍ 19 സീറ്റാണ് സി.പി.എമ്മിനുള്ളത്. സി.പി .ഐ.ക്ക് രണ്ട് സീറ്റുണ്ട്. . യു.ഡി.എഫിന് കിട്ടിയ 11 സീറ്റുകളില്‍ 9 എണ്ണത്തില്‍ കോണ്‍ഗ്രസ്സും ഓരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസ്സും മുസ്ലിംലീഗുമാണ് വിജയിച്ചത്..

18-11-15 satheerathnam teacher

മുന്‍ ചെയര്‍പേഴ്സന്‍ സതീരത്നം ടീച്ചര്‍ ആശംസാ പ്രസംഗം നടത്തുന്നു