banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-12-14 Thursday

ചാവക്കാട്‌ മേഖലയില്‍ രണ്ടപകടങ്ങളിലായി  ബൈക്ക്‌ യാത്രികരായ മൂന്നു യുവാക്കള്‍ മരിച്ചു
എടക്കഴിയൂരിലും വെങ്കിടങ്ങിലുമാണ് അപകടങ്ങള്‍ : കാല്‍നടക്കാരി ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരം

Posted on: 18 December 2014
17-12-14 salman  anas n shafiചാവക്കാട്‌: ബൈക്കപകടങ്ങളില്‍ മൂന്നു യുവാക്കള്‍ മരിച്ചു. എടക്കഴിയൂരിലും വെങ്കിടങ്ങിലുമുണ്ടായ വ്യത്യസ്ഥ ബൈക്ക്‌ അപകടങ്ങളിലാണ് മരണം. മരിച്ച മൂന്നുപേരും ബൈക്ക്‌ യാത്രികരാണ്.
എടക്കഴിയൂര്‍ നാലാംകല്ല്‌  സ്വദേശി കാരപറ്റ തെരുവില്‍ ഷാജഹാന്‍ മകന്‍ മുഹമ്മദ്‌ ഷാഫി(18), വെങ്കിടങ്ങ്‌ സ്വദേശികളായ മുഹമ്മദാലി മകന്‍ സല്‍മാന്‍ (18), പുതുവീട്ടില്‍ അബൂബക്കര്‍ മകന്‍ അനസ്‌(18) എന്നിവരാണ് മരിച്ചത്‌.
ബുധനാഴ്ച ഉച്ചക്ക്‌ ഒന്നരയോടെ എടക്കഴിയൂര്‍ ആരോഗ്യ കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിലാണ് മുഹമ്മദ്‌ ഷാഫി മരിച്ചത്‌. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ ഇടിച്ചു നിയന്ത്രംവിട്ട ബൈക്ക്‌ മറിയുകയായിരുന്നു. ബൈക്കിനു പുറകില്‍ യാത്ര ചെയ്തിരുന്ന വൈശ്യം വീട്ടില്‍ അബ്ദുറഹ്മാന്‍ മകന്‍ താജുദ്ധീ (17)നുള്‍പ്പെടെ മൂന്നു പേരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഷാഫി മരിച്ചത്‌. ഗുരുതരമായ പരിക്കേറ്റ എടക്കഴിയൂര്‍ പോസ്റ്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്ന ചേറ്റുവ കൊച്ചുവയലില്‍  അബ്രഹാം ഭാര്യ ഫെറോനി(59)യെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ഷാജഹാന്‍ മുജീബ ദമ്പതികളുടെ ഏകമകനാണ് ഷാഫി. ഖബറടക്കം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച്ച രാവിലെ അകലാട്‌ പള്ളി ഖബര്‍സ്ഥാനില്‍.
ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് വെങ്കിടങ്ങില്‍ രണ്ടുപേരുടെ മരണത്തിനു കാരമായ അപകടം ഉണ്ടായത്‌. റോഡ്‌ ക്രോസ് ചെയ്ത പത്തുവയസ്സുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ  ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക്‌ സമീപത്തെ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ ഇടിച്ചാണ്  ബൈക്ക്‌ യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്‌. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ സ്കൂള്‍ വിദ്യാര്‍ഥിയെ തൃശൂര്‍ അമല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.