ചാവക്കാട്: സഹകരണ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദോഷകരമായ ചട്ടം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്(സിഐടിയു) ചാവക്കാട്, മണലൂര്‍, നാട്ടിക ഏരിയാ കമ്മിറ്റികളുടെ
നേതൃത്വത്തില്‍ ചാവക്കാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ഗ്യാസ്
വിതരണ തൊഴിലാളി യൂണിയന്(സിഐടിയു) ജില്ലാ സെക്രട്ടറി എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. സി കെ സദാനന്ദന്
അധ്യക്ഷനായി. ടി ടി ശിവദാസ്, സുകു, കെ ഇട്ടിച്ചന്, സി കെ വിജയന്, കെ വി ഷീബ, ടി ടി സന്തോഷ്, പി പി നാരായണന്,
ഇ രണദേവ് എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ കാട്ടിക്കുളം സ്വാഗതവും ശശി ആഴ്ച്ചത്ത് നന്ദിയും പറഞ്ഞു..