banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

18-12-14  Thursday

ചാവക്കാട്‌ സ്വദേശി ദുബായില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Posted on 18 December 2014
17-12-14 shahin sulaimanചാവക്കാട്: ചാവക്കാട്‌  മാമബസാറിനടുത്ത് നാലകത്ത് കുറ്റിക്കാട്ടില്‍ സുലൈമാന്റെ മകന്‍ ഷെഹിന്‍ സുലൈമാന്‍(28)ദുബായില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച  ഉച്ചക്കാണ് അപകടം. ദുബായിലെ  ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ ജബല്‍ അലിയില്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ പരിശോധനക്ക് വന്നതായിരുന്നു എഞ്ചിനീയറായ ഷെഹിന്‍. കെട്ടിടത്തിന്റെ 6 ാം നിലയില്‍ നിന്നാണ് കാല്‍തെറ്റി താഴെ വീണത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെടുകയായിരുന്നു.  അറന്‍കോ കമ്പനിയില്‍ സേഫ്ടി  എഞ്ചിനീയറായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: ജുബൈരിയ്യ.  ഒന്നരമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. മാതാവ് : റസിയ.  സഹോദരങ്ങള്‍ മുഹമ്മദ് അസീബ്, ശോഭിത, ഷറിന്‍.
ഒന്നരാസം മുമ്പാണ് ഷെഹിന്‍ നാട്ടില്‍ വന്നു പോയത്.  മുസ്‌ലീം ലീഗ് നേതാവും, അങ്ങാടിതാഴം ജുമാ മസ്ജിദ് പ്രസിഡന്റുമായ അഹമ്മു ഹാജി (റോയല്‍)യുടെ മകളുടെ മകനാണ് ഷെഹിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ചാവക്കാട് അങ്ങാടി താഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും..