banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-12-14  Thursday

കടലാമകള്‍ക്ക്‌ ഭീഷണിയായി കുറുക്കനും തെരുവ്‌ നായ്ക്കളും

Posted on 18 December 2014
17-12-14 kadalamaചാവക്കാട് : ചാവക്കാട്‌ കടല്‍ തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് കുറുക്കന്മാരും തെരുവ് നായ്ക്കളും ഭീഷണിയാകുന്നു. ഒലീവ് റിഡ്‌ലി ഇനത്തില്‍പ്പെട്ട ആമകളാണ് ചാവക്കാട്‌  തീരത്തെത്തുന്നത്. കടല്‍ തീരത്തെ പൂഴിമണലില്‍  ഒന്നരയടിയോളം താഴ്ച്ചയില്‍ ആമകള്‍ കുഴിയുണ്ടാക്കും. ശത്രുക്കള്‍ ഇല്ലെന്ന്  ഉറപ്പ് വരുത്തി മുട്ടയിട്ട് തുടങ്ങും. നൂറ്റിപത്തും, നൂറ്റിഇരുപതും മുട്ടകള്‍ ഒരിക്കലിടും. പിന്നീട് കുഴിമൂടി ആമകള്‍ തിരിച്ചു പോകും. മുട്ടയിട്ട് കടലിലേയ്ക്ക് ആമകള്‍ ഇറങ്ങി മുട്ടകള്‍ വിരിയുന്നതിന് മുമ്പാണ് മണം പിടിച്ചെത്തുന്ന തെരുവ് നായക്കളും , കുറുക്കനും മുട്ടകള്‍ തിന്ന് നശിപ്പിക്കുന്നത്. മുട്ടവേട്ടക്കാരും മണ്ണെടുപ്പുക്കാരും കടലാമകള്‍ക്ക് ഭീഷണിയാണ്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കടലാമ സംരക്ഷണ രംഗത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഇതിന്റെ പേരില്‍ വനം വകുപ്പ്‌ നല്ലൊരു തുകയും എഴുതി തള്ളുന്നുണ്ട്. എന്നാല്‍ കുറച്ച് ബാഗുകളും ടോര്‍ച്ചും ഒന്നോ രണ്ടോ സെമിനാറുകളും സംഘടിപ്പിച്ച് കടലാമ സംരക്ഷണം സജീവമാണെന്ന് വരുത്തി തീര്‍ക്കുകയാണ് വനം വകുപ്പ്‌.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാമസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളും സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുന്നും ഉണ്ടായില്ലെങ്കില്‍  തീരദേശത്തെ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ല..