banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-12-2014 Thursday

മമ്മിയൂരില്‍ വേലക്കാരി 35 പവന്റെ ആഭരണങ്ങളും പണവും കവര്‍ന്നു

യുവതിയെ പോലീസ്‌ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നു > >

Posted on 18 December 2014
17-12-14 theftഗുരുവായൂര്‍ : മമ്മിയൂരില്‍ വീട്ടില്‍ നിന്ന് വേലക്കാരിയായ  യുവതി 35 പവന്റെ ആഭരണങ്ങളും പണവും കവര്‍ന്നു. വീട്ടുകാരുടെ സമയോജിതമായ ഇടപെടലില്‍ യുവതിയെയും മോഷണത്തിന് കൂട്ടു നിന്ന ഇവരുടെ മാതാപിതാക്കളെയും കയ്യോടെ പിടി കൂടി പോലീസിലേല്‍പ്പിച്ചു. മമ്മിയൂര്‍ മഹിളാസമാജം റോഡില്‍ അബ്ദുല്‍ സത്താറിന്റെ 'സഹി'മഹലിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പലപ്പോഴായി ഇവര്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ആഭരണങ്ങളില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജോലിക്കാരിയെ നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെ വീണ്ടും ആഭരണങ്ങളില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജോലിക്കാരിയുടെ മുറി പരിശോധിച്ചു. അവിടെ നിന്ന് രണ്ട് ജോടി വളകളും ഒരു മാലയും ലഭിച്ചു. തുടര്‍ന്ന് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ആഭരണങ്ങള്‍ മാതാപിതാക്കളെ ഏല്‍പ്പിച്ചിരിക്കുന്ന വിവരം അറിയുന്നത്. ഇവര്‍ വാടകക്ക് താമസിക്കുന്ന മുറി പരിശോധിച്ച് കൂടുതല്‍ ആഭരണങ്ങള്‍ കണ്ടെടുത്തു. പത്ത് പവനോളം ആഭരണങ്ങളാണ് ഇത് വരെ കണ്ടെടുത്തത്. 25 പവന്‍ ആഭരണങ്ങള്‍കൂടി കണ്ടെത്താനുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പുറമെ ഡയമണ്ട് നെക്‌ലേസുകളും മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീടിന് മുകളിലുള്ള മുറിയിലെ അലമാരയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. മുറി വൃത്തിയാക്കാന്‍ കയറുന്ന സമയത്ത് ഇവ മോഷ്ടിച്ച് യുവതി മാതാപിതാക്കള്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് തിരിച്ചെത്തിയ സമയത്ത് മകള്‍ക്ക് പുതിയ സ്വര്‍ണ്ണമാലയും കമ്മലുകളും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള സംശയത്തിലാണ് വീട്ടുകാര്‍ യുവതിയെ നിരീക്ഷിച്ചിരുന്നത്. വീട്ടു ചിലവിന് സൂക്ഷിച്ചിരുന്ന പണവും പലപ്പോഴായി മോഷണം പോവാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് ചിദംബരം സ്വദേശിനിയായ പ്രഭാദേവിയെന്ന യുവതി അഞ്ച് മാസം മുന്‍പാണ് ഇവിടെജോലിക്ക് എത്തിയത്. ടെമ്പിള്‍ സി ഐ  എം യു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസെത്തി പ്രഭാദേവിയെയും അച്ചന്‍ മാരിയപ്പന്‍ അമ്മ സെല്‍വി പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ മകന്‍ എന്നിവരെ  കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. മോഷണസ്വര്‍ണ്ണത്തിന്റെ ഒരുഭാഗം ചിദംബരത്തും പരിസരത്തും വില്‍പന നടത്തിയതായി സൂചനയുണ്ടെന്ന് ഗുരുവായൂര്‍ ചെമ്പിള്‍ സ്റ്റേഷന്‍ സി ഐ എം യു ബാലകൃഷ്ണന്‍ പറഞ്ഞു.