banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-2014 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

ടെലിവിഷന്‍ സ്ത്രീയെ അടിമത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു -ആലങ്കോട് ലീലാകൃഷ്ണന്‍

Posted on 19 April 2014
പുന്നയൂര്‍ക്കുളം: വി.ടി.യുടെനാടകം സ്ത്രീയെ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ ടെലിവിഷന്‍ സ്ത്രീസമൂഹത്തെ അടിമത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍. ചെറായി ക്രിയേറ്റീവ് വായനശാലയുടെ 16-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്‌കാരത്തെ ഒരുമിപ്പിക്കുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ പ്രേമന്‍ അധ്യക്ഷത വഹിച്ചു. മൈമൂന, ക്രിയേറ്റീവ് പ്രസിഡന്റ് പി. സുനില്‍കുമാര്‍, എം. റാണാപ്രതാപ്, പി.എസ്. രാഹുല്‍, എം.കെ. ഷഹദ്, എം.എന്‍. നവീന്‍, സി.എസ്. ശ്രീയേഷ്, കെ. ജിതോഷ്, കെ. ഗണേശന്‍, എം. രാജേഷ്, ബി.കെ. കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.
പഴയകാല കര്‍ഷകരായ കവളങ്ങാട്ട് അപ്പുകുട്ടന്‍, തെക്കത്ത് അമ്മുട്ടി, നാലകത്ത് നഫീസ, കുലവത്ര ജാനകി, കന്നുപൂട്ടുകാരായ പറമ്പത്തേരി നാരായണന്‍, വീട്ടിലവളപ്പില്‍ കുഞ്ഞുമോന്‍, മാതൃക കര്‍ഷകന്‍ കുറ്റ്യേരി സിദ്ധാര്‍ത്ഥന്‍ എന്നിവരെ ആദരിച്ചു.