പാലപ്പെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പൂപ്പല്‍ ബാധിച്ച ഗുളികള്‍
Posted on 19 April 2014
അണ്ടത്തോട്: പോളിയോ നല്കിയ കുട്ടിക്ക് പനിക്ക് നല്കിയ ഗുളികയില്‍ പൂപ്പല്‍
ബാധിച്ചതായി കണ്ടെത്തി. പാലപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് പൂപ്പല്‍
ബാധിച്ച പാരസറ്റ്മോള് ഗുളിക വിതരണം ചെയ്തത്. പാലപ്പെട്ടി കാപ്പിരിക്കാട്
കളത്തിങ്ങല്‍ ജസീനയുടെ 52 ദിവസം പ്രായമായ കുഞ്ഞിനു പോളിയോ നല്കിയതോടൊപ്പം
ഇവിടെ നിന്നും വിതരണം ചെയ്ത പനിവരാതിരിക്കാനുള്ള ഗുളിക കുട്ടിക്ക് നല്കാന്
സമയത്താണ് പൂപ്പല്‍ബാധ ശ്രദ്ധയില്‍പെട്ടത്.