banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-14 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

ദുര്‍ബലനായ മനുഷ്യന്റെ ശക്തമായ പ്രതിരോധമാണ് സര്‍ഗ്ഗാത്മകത - വൈശാഖന്‍

posted 19 April 2014
18-04-14 spandhanam
ചാവക്കാട്: ദുര്‍ബലനായ മനുഷ്യന്റെ ശക്തമായ പ്രതിരോധമാണ് സര്‍ഗ്ഗാത്മകതയെന്നും കഴിവുള്ളവരെ അംഗീകരിക്കുന്ന മന:സാക്ഷിയുള്ള തലമുറ ഉയര്‍ന്നുവരേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും സാഹിത്യകാരന്‍ വൈശാഖന്‍ പറഞു. ചാവക്കാട് സ് പന്ദനം സാംസ്‌കാരിക കൂട്ടായ്മയുടെ ഷൈജാ മോഹന്‍  സാഹിത്യ പുരസ്‌കാരം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും നഫീസത്ത് ബീവിക്കും ബാജി ഓടംവേലിക്കും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണി ചാവക്കാട് അദ്ധ്യക്ഷനായി. വി.ബി. ജ്യോതി രാജ്, കെ.വി. അഷറഫ്, അഹമ്മദ് മൊയ്‌നുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, ജൂലിയറ്റ്, സുരേന്ദ്രനാഥ പണിക്കര്‍, ഷീജ മലാക്ക, സരസ്വതി കുട്ടു, രാമചന്ദ്രന്‍ വേളേക്കാട്ട്, ഷാജി അമ്പലത്ത്, പ്രകാശന്‍ കുമാരകമലം, ഷൗക്കത്ത് അലി ഖാന്‍, എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.