banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-04-15 Sunday

ദേശീയപാത : മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം

posted on 19 April 2015
ചാവക്കാട്‌: ദേശീയപാത വികസനത്തിന് നാല്പത്തിയഞ്ച് മീറ്റര്‍ തന്നെ വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ ഉത്തരമേഖലാ കമ്മിറ്റി പ്രസ്താവിച്ചു. മുപ്പത്‌ മീറ്ററില്‍ റോഡ്‌ വികസിപ്പിക്കാമെന്നിരിക്കെ ജനലക്ഷങ്ങളെ കുടിയിറക്കിയുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗൃതരമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പ്‌ നല്‍കി.
ഉത്തരമേഖലാ ചെയര്‍മാന്‍ വി സിദ്ധീഖ്‌ അധ്യക്ഷത വഹിച്ചു. എം പി ഉസ്മാന്‍, വി മായിന്‍കുട്ടി അണ്ടത്തോട്, എ ഹുസൈന്‍ മാസ്റ്റര്‍, എം പി ഇഖ്ബാല്‍ മാസ്റ്റര്‍, അബ്ദുള്ള, രാധാകൃഷണന്‍, വേലായുധന്‍, ടി കെ മുഹമ്മദാലി, കെ എ സുകുമാരന്‍, പി കെ നൂറുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു..