banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-04-2015 Sunday

ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരുടെ മിന്നല്‍ പരിശോധന

posted on 19 April 2015
പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്ത് മേഖലയില്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരുടെ മിന്നല്‍ പരിശോധന  വ്യാപകമാക്കി.
പഞ്ചായത്ത് പരിധിയിലെ മന്ദലാംകുന്ന്, അകലാട്, എടക്കഴിയൂര്‍, മല്ലാട് മേഖലയില്‍  ഹോട്ടലുകള്‍, ഇറച്ചിക്കട, ചിക്കന്‍ സെന്റര്‍, കൂള്‍ബാറുകള്‍, ബേക്കറി, കാറ്ററിംഗ് യൂണിറ്രുകള്‍, ഫ്രൂട്ട് സ്റ്റാള്‍, മീന്‍ കച്ചവടക്കാര്‍ തുടങ്ങി 32 സ്ഥാപനങ്ങളിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ മോഹനന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ജലശുചിത്വം വേണ്ടത്രയില്ലാതേയും മലിന ജല സംസ്‌ക്കരണമില്ലാതെ വൃത്തിഹീനമായതുമായ 10 സ്ഥാപനങ്ങള്‍ക്ക് മുന്നറീയിപ്പ് നോട്ടീസ് നല്‍കി. മൂന്ന് ഹോട്ടലുകളുള്‍പ്പടെ ബേക്കറി നിര്‍മ്മാണ സ്ഥാപനം, ഇറച്ചിക്കട, ചിക്കന്‍ സെന്റര്‍, കൂള്‍ബാറുകള്‍ എന്നിവക്കാണ് മുന്നറിയീപ്പ് നോട്ടീസ് നല്‍കിയത്. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് പഞ്ചയാത്തിനോട് ശിപാര്‍ശ ചെയ്തു. ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും വ്യാപകമാകുന്നു വെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന. അടുത്ത ദിവസങ്ങളില്‍ ഇതിന്റെ തുടര്‍ച്ചയുണ്ടാകുമെന്നു  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ മോഹനന്‍ അറിയിച്ചു.