banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-04-2015 Sunday

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കാത്തത് സംസ്ഥാനഭരണം സ്ഥംഭിച്ചതിനാല്‍

posted on 19 April 2015
18-04-15 Savahir Ummaചാവക്കാട്: അഞ്ചങ്ങാടിയില്‍ കൊല്ലപ്പെട്ട സവാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കാത്തത് സംസ്ഥാനത്ത് ഭരണം സ്ഥംഭിച്ചതിനാലെന്ന്  സി.എന്‍ ജയദേവന്‍ എം.പി പറഞ്ഞു.
അവിഹിത ബന്ധം ആരോപിച്ച് കടപ്പുറം അഞ്ചങ്ങാടിയില്‍ കൊല ചെയ്യപ്പെട്ട സവാഹിറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവാഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് നടക്കുന്ന എല്ലാ  കൊലപാതകങ്ങളിലും അക്രമങ്ങളിലും പോലീസ് സ്വീകരിക്കുന്ന നിലപാടാണിത്. സംസ്ഥാനത്ത് ഭരണം സ്തംഭിച്ചതിന്റെ സൂചനയാണ്. സവാഹിറിന്റെ കൊലപാതകത്തെക്കുറിച്ച് ശരിയായി അന്വേഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നടക്കാത്ത പക്ഷം വിഷയം രാഷ്ട്രീയമായി നേരിടുമെന്നും സി.എന്‍ ജയദേവന്‍ പറഞ്ഞു. ചാവക്കാട് പൊലീസ് പ്രതികളോടൊപ്പമാണ് നില്‍ക്കുന്നതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും കുടുംബാംഗങ്ങള്‍ എം പിയോട് അഭ്യര്‍ത്ഥിച്ചു. സി.പി.ഐ നിയോജകമണ്ദലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീര്‍ സി.എന്‍ ജയദേവന്‍ എം.പി.യെ അനുഗമിച്ചു..