15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-06-15 Friday

പിടികിട്ടാപുള്ളിയെ എഴുവര്‍ഷത്തിനു ശേഷം പിടികൂടി

posted on 19 June 2015
18-06-15 muneer ചാവക്കാട് : തമിഴ്‌നാട്ടുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായി ജാമ്യമെടുത്തു മുങ്ങിയ യുവാവിനെ ഏഴു വര്‍ഷത്തിനുശേഷം പിടികൂടി. എടക്കഴിയൂര്‍ പഞ്ചവടി വടക്കേപുറത്ത് മുനീറി (കടുവ മുനീര്‍-30) നെയാണ് ചാവക്കാട് എസ്‌ഐ എ.വി. രാധാകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ ബാലന്‍, സാജന്‍ കെ., സി.പി.ഒ. ലോഫി രാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2008ലാണ് കേസിനാസ്​പദമായ സംഭവം. പഞ്ചവടിയില്‍ നിന്നു വിവാഹം കഴിച്ച് താമസിച്ചിരുന്ന കമല്‍രാജിനെയാണ് മുനീര്‍ കുത്തിയത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍നിന്നു ജാമ്യമെടുത്താണ് മുനീര്‍ ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് പോലീസ് പിടികൂടിയത്.