banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-07-2014 Saturday

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധ നടത്തി

Posted on 19 July 2014
പുന്നയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷിക കേരളം പദ്ധതിയൂടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ 30 വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധ നടത്തി. നിര വധിബേക്കറിക്കടകളിലുള്ളത് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണെന്ന് കണ്ടെത്തി. വില്‍ക്കാന്‍ വെച്ച ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ നിര്‍മ്മാണ തിയ്യതിയും കാലഹാരണ ദിവസവും അടയാളപ്പെടുത്താത്.
പുന്നയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി മോഹനന്റെ നേതൃത്വത്തിലാണ് എടക്കഴിയൂര്‍, അകലാട്, എടക്കര,മലാട് ഭാഗങ്ങില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇതനുസരിച്ച് നാല് ഹോട്ടല്‍, നാല് ബേക്കറികക്കടകള്‍, നാല്‍ കൂള്‍ ബാറുകള്‍, ആറ് ഫ്രൂട്ട് സ്റ്റാളുകള്‍, നാല് ഇറച്ചിക്കടകള്‍, നാല് ചിക്കന്‍ സ്റ്റാള്‍, മൂന്ന് ഗ്രോസറികള്‍ റമദാന്‍ ഇഫ്ത്താറിന് വഴിയോരങ്ങളില്‍ പ്രത്യേകമായി വറവ് സാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയ ആറ് കടകള്‍ എന്നിവയുള്‍പ്പടെ മുപ്പതോളം സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. റമാദാന്‍ തുടങ്ങിയതോടെ കച്ചവടം നിലച്ച ബേക്കറികളില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്. ഇവരില്‍ പലര്‍ക്കും പരാതി പുനപരിശോധിക്കാനുള്ള വകുപ്പനുസരിച്ച് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍ അറിയിച്ചു.