banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-07-2014 Saturday

വികസനഭീകരതയ്‌ക്കെതിരെ വിധിയെഴുതണം - കര്‍മ്മസമിതി

Posted on 19 July 2014
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനങ്ങളെ അന്യായമായി കുടിയിറക്കാനുള്ള സര്‍ക്കാരിന്റെ വികസനഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ വിധിയെഴുതണമെന്ന് ദേശീയപാത കര്‍മ്മസമിതി ഉത്തരമേഖലാ യോഗം ആവശ്യപ്പെട്ടു. മുപ്പത് മീറ്ററില്‍ ദേശീയപാത നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഏഴു വര്‍ഷത്തിലധികമായി ജനങ്ങള്‍ സമരം ചെയ്തുകൊണ്ടിരിക്കെ അത് കണ്ടില്ലെന്ന് നടിക്കുകയും ജനങ്ങള്‍ക്കെതിരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്ത ജനദ്രോഹനടപടി ജനം തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി. ഉത്തരമേഖല ചെയര്‍മാന്‍ വി. സിദ്ധീഖ് ഹാജി അധ്യക്ഷനായി. എം.പി. ഉസ്മാന്‍, തെരുവത്ത് ഉമ്മര്‍ ഹാജി, എം.പി. ഇഖ്ബാല്‍, നസീം പുന്നയൂര്‍, ബാബു വാക്കയില്‍ കെ. മാധവന്‍, കമറു, കേശവന്‍, ടി.കെ. മുഹമ്മദാലി, ആലിഹ് കണ്ണാട്ട്, പി.കെ. നൂറുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.