posted on 19 August
2014 ചാവക്കാട്: ഒരു മാസത്തെ ശമ്പളം എല്ലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും
ബോണസ്സായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്
എംപ്ലോയേഴ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും സിവില്‍
സ്റ്റേഷനു മുന്നില്‍ പ്രകടനവും യോഗവും നടത്തി. യോഗം എന്‍.ജി.ഒ. യൂണിയന് സംസ്ഥാന വൈസ്
പ്രസിഡന്റ് ടി.സി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എ.കെ. സലീംകുമാര്‍ അധ്യക്ഷനായി. ഡോ. യു.
സലീല്‍, പി.എ. അബ്ദുല്‍ഗഫൂര്‍, പി.എസ്. നാരായണന്‍കുട്ടി, ഇ.കെ. അനില്‍കുമാര്‍ എന്നിവര്‍
പ്രസംഗിച്ചു. |