banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-12-2014 Friday

ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ മോഷണം

Posted on 19 December 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടത്ത് ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ മോഷണം. തിരുവെങ്കിടം തായ്ക്കാട്ട് കാര്‍ത്ത്യായനിയമ്മയുടെ ഓടിട്ട ഇരു നില വീട്ടിലാണ് മോഷണം നടന്നത്. ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വാതിലുകളും അലമാരകളും കുത്തിതുറന്ന് സാധനങ്ങള്‍ വാരി വിലിച്ചിട്ട നിലയിലാണ്. നിലവറക്കകത്ത് സൂക്ഷിരുന്ന ഓട്ടുപാത്രങ്ങളും ബാത്ത്‌റൂം ഫിറ്റിങ്ങ്‌സുകളുമാണ് മോഷണം പോയിട്ടുള്ളത്. വീട്ടുകാര്‍ ബാംഗ്ലൂരുവിലാണ് താമസം. അയല്‍വാസിയായ പുലിക്കോട്ടില്‍ ജോസാണ് വീട് നോക്കുന്നത്. ജോസ് രാവിലെ പത്ത് മണിയോടെ ഇവിടെയത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ അടുത്ത ദിവസം തിരിച്ചെത്തും. ഇവര്‍ തിരിച്ചെത്തി പരിശോധന നടത്തിയാലേ കൂടുതല്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനാകു.