banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ബുധനാഴ്ച പുനരാരംഭിക്കും

posted on 20 January 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ബുധനാഴ്ച പുനരാരംഭിക്കും. പൈപ്പിടല്‍ തുടങ്ങുന്നതിന് മുന്നോടിയായി കലക്ടര്‍ എം എസ് ജയയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. പൊലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് തുടങ്ങി ബി എസ് എന്‍ എല്‍ ജങ്ഷന്‍ വരെയാണ് അടുത്ത ഘട്ടത്തില്‍ പൈപ്പിടുന്നത്. ഈ മാസം 31 ന് മുമ്പായി പൈപ്പിട്ട് തീര്‍ത്ത് റോഡ് പി ഡബ്ലു ഡിക്ക് കൈമാറും. അടുത്ത മാസം അഞ്ചിനകം റോഡ് ഗതാഗതയോഗ്യമാക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന്റെ ഭാഗത്താണ് പൈപ്പിടുക. റോഡ് പുനരുദ്ധാരണത്തിന് വാട്ടര്‍ അതോറിറ്റി പി ഡബ്ലു ഡിക്ക് കൈമാറേണ്ട ഫണ്ടിനെ കുറിച്ചുള്ള തര്‍ക്കത്തിനും പരിഹാരമായി. പി.ഡബ്ലു.ഡി ആവശ്യപ്പെട്ട 2.64 കോടിയുടെ ചെക്ക് രണ്ട് ദിവസത്തിനകം കൈമാറും. നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, അസി. പൊലീസ് കമീഷണര്‍ ആര്‍ ജയചന്ദ്രന്‍പിള്ള, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി എം പ്രവീണ്‍കുമാര്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി എസ് മണി, പി ഡബ്ലു ഡി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി വി ബിജി  എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൈപ്പിടലിന് മുന്നോടിയായ ജോലികള്‍ ചൊവ്വാഴ്ച നടക്കും.