banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

സംസ്കാരത്തിനു മീതെ വര്‍ഗ്ഗീയവാദികള്‍ പിടിമുറുക്കുന്നു : കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ

posted on 20 January 2015
19-01-15 ksta
ചാവക്കാട്‌: ഇന്ത്യന്‍ സംസ്കാരത്തിനു മീതെ വര്‍ഗ്ഗീയവാദികള്‍ പിടിമുറുക്കുകയാണെന്നും അതിനെ പ്രതിരോധിക്കാന്‍ അധ്യാപക സമൂഹം തയ്യാറാകണമെന്നും കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ പറഞ്ഞു. കെ എസ് ടി എ 24മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ' സംസ്കാരം പ്രതിരോധമാകുമ്പോള്‍' എന്ന സെമിനാര്‍ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്ന് പ്രചരിപ്പിക്കുന്നു. മാന്യമായും മമൃദുവായും ആദ്യം സമീപിക്കുകയും അടുത്തെത്തുമ്പോള്‍ ശരിയായ പ്രതിരൂപം പുറത്തെടുക്കുകയും ചെയ്യ്യും. പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത്‌ വലിയ ഇടപെടുലുകളാണ് വര്‍ഗ്ഗീയ വാദികള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ അധ്യാപക സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്.
ഡോ. എന്‍ ഗ്രാമ പ്രകാശ്‌ വിഷയാവതരണം നടത്തി. രാജ്യത്ത്‌ തങ്ങള്‍ക്കിഷ്ടമില്ലാത്ത സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നത് തടയുന്ന ധാര്‍ഷ്ട്യവും ധിക്കാരവുമാണ് വര്‍ഗ്ഗീയവാദികള്‍ നടത്തുന്നത്. പെരുമാള്‍ മുരുകന്‍ എന്ന അധ്യാപകനായ എഴുത്തുകാരന്‍ ഇവരുടെ നടപടികള്‍ മൂലം എഴുത്ത്‌ നിറുത്തി. പി കെ എന്ന സിനിമക്കെതിരായി ഹിന്ദുത്വവാദികള്‍ കലാപം ഉണ്ടാക്കുന്നു. പ്രപഞ്ച വീക്ഷണം തങ്ങളുടെ താല്‍പപര്യങ്ങള്‍ക്കനുസരിച്ച് വേണം എന്ന് ഇക്കൂട്ടര്‍ നിര്‍ബന്ധം പിടിക്കുന്നു. മതേതരവാദിയായിരുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭരണാധികാരിയെ തിരസ്കരിക്കുന്നു. രാഷ്ട്രപിതാവിനെ തമസ്കരിക്കുകയും പകരം ഗോട്സെയെ അവരോധിക്കുകയും ചെയ്യുന്നു. ഭയപ്പെട്ടതു തന്നെയാണ് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ ജനത തിരിച്ചറിയുകയാണ്.
ചാവക്കാട്‌ വസന്തം കോര്‍ണറില്‍ നടന്ന സെമിനാറില്‍ മുന്‍സിപ്പല്‍ ചെയര്‍പെഴ്സന്‍ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ ജനറല്‍ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം ടി വി മദന മോഹനന്‍, സംഘാടകസമിതി ചെയര്‍മാന്‍ എം കൃഷ്ണദാസ്‌, കണ്‍വീനര്‍ ടി എം ലത എന്നിവര്‍ സംസാരിച്ചു..