banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്നു വിപണനം : മണത്തല സ്വദേശിയായ യുവാവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

posted on 20 January 2015
ചാവക്കാട് : അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്നുകള്‍ വിപണനം നടത്തുന്ന മാഫിയാ സംഘത്തില്‍പ്പെട്ട മണത്തല സ്വദേശിയായ യുവാവിനെ പ്രത്യേക പൊലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന 39 കാരനായ ഇയാള്‍ ജയില്‍ മേചിതനായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ചാവക്കാട് സി.ഐ.പി.അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ ചോദ്യം ചെയ്തതിനെതുടര്‍ന്ന് മറ്റു മൂന്നുപേരെകൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തി, അവിടെ തൊഴിലില്ലാതെ കഴിയുന്ന ചെറുപ്പാക്കാരെ പ്രലോഭിപ്പിച്ച് വിപണനത്തിനുപയോഗിക്കുന്ന സംഘത്തില്‍പെട്ടവരാണ് കസ്റ്റഡിയിലായ മണത്തല സ്വദേശിയും നിരീക്ഷണത്തിലുള്ള മറ്റുള്ളവരുമെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ കെണിയയില്‍പ്പെട്ട് മയക്കുമരുന്ന് സഹിതം പിടിയിലായി ജയിലില്‍ കഴിയുന്ന ചാവക്കാട് പുന്ന മുണ്ടോക്കില്‍ കബീറിന്റെ മകന്‍ മെബിന്‍ഷാ(24)യുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി  ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുവാന്‍ ചാവക്കാട് സി.ഐ.യെ ചുമതലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള മണത്തല സ്വദേശിയാണ് ഖത്തറില്‍ മെബിന്‍ഷായെ പ്രലോഭിപ്പിച്ച് കെണിയില്‍പ്പെടുത്തിയത് . നാട്ടില്‍വെച്ച് കണ്ടുപരിചയമുള്ളയാളെന്ന നിലിയിലുളള ബന്ധം അയാള്‍ മയക്കുമരുന്നു വിപണനത്തിനായി ഉപയോഗിക്കുകയായിരുന്നു. മെബിന്‍ഷാ പിടിയിലായതോടെ താനും പിടിയിലാകുമെന്ന് ആശങ്കയിലാണ് ഇയാള്‍ നാട്ടിലേക്കു പോന്നത്. മറ്റൊരു മയക്കുമരുന്നു കേസില്‍ ഖത്തര്‍ പൊലീസിന്റെ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് വീണ്ടും പിടിയിലായാല്‍ പുറം ലോകം കാണാനാകിലെന്ന് അറിയാമായിരുന്നു. ഖത്തറില്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയിരുന്ന മെബിന്‍ഷാ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മറ്റൊരു ജോലി അന്വേഷിക്കുന്നതിനിടയിലാണ് മണത്തല സ്വദേശി സമീപിക്കുന്നത്. താന്‍ തരുന്ന പൊതി പറയുന്നിടത്ത് എത്തിച്ചാല്‍ ആവശ്യമുള്ള പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മെബിന്‍ഷാ പൊതിവാങ്ങി സംഘം നല്‍കിയ കാറില്‍ പോകുമ്പോഴാണ് കഴിഞ്ഞ ഒക്ടോബര്‍ 26ന് പൊലീസ് പിടിയിലാക്കുന്നത്. കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും തൊണ്ടി സഹിതം പിടിയിലായിതിനാല്‍ ഉടന്‍ ജയിലിലേക്കയക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മെബിന്‍ഷായുടെ മാതാവ് ഉമൈറ നിരപരാധിയായ തന്റെ മകനെ ജയില്‍ മോചിതനാക്കാന്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയത്. ഗള്‍ഫിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു മാഫിയ സംഘങ്ങളെ കുറിച്ചും മെബിന്‍ഷാ ജയിലിലായ സംഭവത്തില്‍ ചാവക്കാട്ടുകാര്‍ക്കുള്ള പങ്കിനെ കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്. ചാവക്കാട് ആശുപത്രി റോഡ് ജംഗ്ഷന്‍ പരിസരത്തുള്ള ഇപ്പോള്‍ കുന്നംകുളത്തിനടുത്ത് താമസിക്കുന്ന യുവാവും കോഴിക്കോട് വിമാനതാവളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കയറ്റിവിടുന്ന റാക്കറ്റിലെ പ്രധാനിയായ ഒരാളും മെബിന്‍ഷായുടെ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് തിരിച്ച് പോയ മെബിന്‍ഷായുടെ നിരപരാധിത്വം അധികം വൈകാതെ തെളിഞ്ഞ് ജയില്‍ മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. പൊലീസ് കസ്റ്റഡിയിലുള്ള മണത്തല സ്വദേശിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
.