banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-2015 Tuesday

ആവേശത്തിരമാലകളായ് റണ്‍ കേരള റണ്‍

posted on 20 January 2015
20-01-15 run pledge
ചാവക്കാട്‌: ആവേശത്തിരമാലകളായ് റണ്‍ കേരള റണ്‍ ചാവക്കാട്‌. 35 മത്  ദേശീയ ഗെയിംസിനെ വരവേല്‍ക്കുന്നതിനോടനുബന്ധിച്ച് സംഘടപ്പിച്ച റണ്‍ കേരള റണ്‍ ചാവക്കാട്‌ മേഖലയിലെ വിവധ പ്രദേശങ്ങളില്‍ ആയിരകണക്കിന് ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 
ചാവക്കാട്‌ നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ വിവിധ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കൊപ്പം ജനപ്രതിനിധികള്‍, അധ്യാപകര്‍, വിവിധ ക്ലബ്ബ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ  കലാ, കായിക, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അണിനിരന്നു.
ചാവക്കാട്‌ എം ആര്‍ ആര്‍ എം സ്കൂള്‍, മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഇസ്ലാമിയ കോളേജ്‌, വിന്നേഴ്സ് കോളേജ്‌, കോളേജ്‌ ഓഫ് കൊമേഴ്സ്‌  എന്നിവരോടൊപ്പം  മെഹന്തി സില്‍ക്സ്‌, മലബാര്‍ ഗോള്‍ഡ്‌ സ്റ്റാഫുകളും വല്ലഭട്ട കളരി സംഘം വിദ്യാര്‍ഥികളും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരും പങ്കെടുത്തു.
10.20നു തീം സോങ്ങും, 10.25നു പ്രതിജ്ഞയും കഴിഞ്ഞ്  10.30 തന്നെ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഫ്ലാഗ്ഓഫ് ചെയ്തതോടെ ചാവക്കാട്‌ മുന്‍സിപ്പല്‍ സ്ക്വയറില്‍ നിന്നും കൂട്ടയോട്ടം ആരംഭിച്ചു.  നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ചെയര്‍പേഴ്സണ്‍ സതീരത്നം, വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, കൌണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, കെ എം അലി, കെ വി ഷാനവാസ്‌, കെ പി സി സി അംഗം പി കെ പോക്കുട്ടിഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ വി ഹമീദ്‌ തുടങ്ങിയവര്‍ കൂട്ടയോട്ടത്തിനു നേതൃത്വം നല്‍കി.
നാസിക്‌ ഡോള്‍, മുട്ടുംവിളി തുടങ്ങിയ വാദ്യങ്ങളും കാവടിയാട്ടവും റണ്‍ കേരളക്ക് ഉത്സവച്ചായ പകര്‍ന്നു.
പീത വര്‍ണ്ണ ബലൂണുകള്‍ കൈകളിലേന്തി ഓടിയ കുരുന്നുകള്‍ ചാവക്കാട്‌ സെന്ററില്‍ വെച്ച് അവ കൂട്ടത്തോടെ വാനിലേക്ക് പറത്തി വിട്ടത്‌ മനോഹര കാഴ്ച്ചയായി. മുന്‍സിപ്പല്‍ സ്ക്വയറില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം വടക്കേ ബൈപ്പാസ്‌ ചുറ്റി മുന്‍സിപ്പല്‍ സ്ക്വയറില്‍ തന്നെ സമാപിച്ചു. കൂട്ടയോട്ടത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് റോഡിനിരുവശവും നൂറുകണക്കിന് കാണികള്‍ തടിച്ചുകൂടി.  ചാവക്കാട് എസ് ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലീസ്‌ ട്രാഫിക്‌ നിയന്ത്രിച്ചു.
തിരുവത്ര ശ്രീ നാരായണ വിദ്യാനികേതന്‍, ചാവക്കാട്‌ രാജാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മന്നലാംകുന്നു ജി എഫ് യു പി സ്കൂള്‍ തുടങ്ങി മേഖലയിലെ നിരവധി വിദ്യാലയങ്ങളും റണ്‍ കേരള റണ്ണിന്റെ ഭാഗമായി.

പുന്നയൂര്‍ക്കുളം: കേരളത്തിൽ നടക്കുന്ന 35-മത് ദേശീയ ഗെയിംസിന്‍റെ പ്രചരണാര്‍ത്ഥം "റണ്‍ കേരള റണ്‍" കൂട്ടയോട്ടം നടത്തി.
അണ്ടത്തോട് നടന്ന പരിപാടി ഹൈവേ പോലിസ് എസ്‌.ഐ.ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ അടക്കം നിരവധി പേർ കൂട്ടയേട്ടത്തില്‍ പങ്കാളിയായി. ടി.കെ.സക്കരിയ, അഷറഫ് ചാലില്‍, തെങ്ങില്‍ മുഹമ്മദാലി, റൗഫ് മാലിക്കുളം, നെഹ്റു യുവകേന്ദ്ര പ്രതിനിധികളായ അഫ്സൽ, പി.എം.ഷാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.
മന്ദലാംക്കുന്ന് എടയൂരില്‍ സമീക്ഷ കലാ സാംസ്കാരിക സമിതിയുടെ ആഭ്യമുഖ്യത്തില്‍  നടന്ന കൂട്ടയോട്ടം വാര്‍ഡ് മെംബർ ടി.കെ.ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. സമിതി പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ്, ശിവാനന്ദന്‍, റിന്‍ഷാദ്, ഹുസൈൻ, ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കേകാട്: ആറ്റുപുറം സെന്റ്‌ ആന്റണീസ്‌ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ റണ്‍ കേരള റണ്‍ ന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. പ്രധാനാധ്യാപിക ടി ടി ബീന ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ വൈസ്‌ പ്രസിടന്റ്റ്‌ എ മുഹമ്മദ്‌ കുട്ടി പ്രതിഞ്ജ ചൊല്ലികൊടുത്തു. പ്രസിഡന്‍റ് ഹസനുല്‍ ബന്ന, സ്കൂള്‍ ലീഡര്‍ എ എം അജ്സല്‍, കോ ഓഡിനെട്ടര്‍ പി ജെ ഷിന്റോ, അധ്യാപകരായ എ പി മേരി, കത്രീന, ഷിബി ലാസര്‍ ലീന, ഫൌസിയ, എം ജെ ജോഷി, സ്വീറ്റി, ഷീന, സ്വപ്ന, മോളി, എല്‍സി, ആനി, ഹിമ, മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

20-01-15 run mehndi
20-01-15 popular front chavakkaad
20-01-15 gfup mannalamkunnu
20-01-15 sameekaha
20-01-15 run atupuram
20-01-15 run kerala run cheyarpersn leads

ആറ്റുപുറം സെന്റ്‌ ആന്റണീസ്‌ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍

20-01-15 run run

അണ്ടത്തോട് നടന്ന കൂട്ടയോട്ടം ഹൈവേ പോലിസ് എസ്‌.ഐ.ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

v

v

20-01-15 run kerala andathodu