15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

20-08-15 Thursday

കൊയ്ത്തുമെതിയന്ത്രം തുരുമ്പെടുത്ത് നശിച്ചു; നഷ്ടമായ 16.82 ലക്ഷം ബ്ലോക്ക് അംഗങ്ങള്‍ അടയ്ക്കാന്‍ ഉത്തരവ്

Posted on 20 August 2015
19-08-15 machine
ചാവക്കാട്: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പരൂര്‍ പാടശേഖ സമിതിക്കായി 2009 -10 ജനകീയാസൂത്രണ പദ്ധതി പ്രകാരം 16.82 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു.
കൊയ്ത്തുമെതിയന്ത്രം വാങ്ങിയെങ്കിലും പാടശേഖര സമിതി കൈപ്പറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കിടന്ന് തുരുമ്പെടുക്കുകയാണ്. കൊയ്ത്തു മെതിയന്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് അന്നത്തെ കൃഷി അസി.ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
സര്‍ക്കാരിന് നഷ്ടമായ 16.82 ലക്ഷം രൂപ ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 2005-2010 ഭരണ സമിതിയാണ് കൊയ്ത്തു മെതിയന്ത്രം വാങ്ങാന്‍ തീരുമനിച്ചത്. യന്ത്രം വാങ്ങാന്‍ തീരുമാനിച്ച ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ അംഗങ്ങളായ ഫാത്തിമ ജലാലുദ്ദീന്‍, ടി.എസ്. ബാബു, ലതാപ്രേമന്‍, ആലത്തയില്‍ മൂസ, വി.എന്‍. അബൂബക്കര്‍, അഡ്വ.സിജു മുട്ടത്ത്്, കെ .വി. രവീന്ദ്രന്‍, കെ.എം. ഖാദര് !(പ്രസിഡന്റ്), കെ.സി. വേലായുധന്‍, ഷിബി ലൂക്കോസ്, സുലൈമു വലിയകത്ത്, സീനത്ത് ഇക്ബാല്‍ (വൈസ് പ്രസിഡന്റ്) എന്നിവരാണ് ഹാജരായിരുന്നത്. സര്‍ക്കാരിന് നഷ്ടമായ തുക 10 മെമ്പര്‍മാരില്‍ നിന്നും വസൂലാക്കാനാണ് ഉത്തരവായിരിക്കുന്നത്.
ഒരോരുത്തരും 1,68,292.30 രൂപ വീതം തിരിച്ചടക്കാനാണ് ഉത്തരവായത്. കൃഷി ഡയറക്ടറെ ബാധ്യതയില്‍നിന്നും ഒഴവാക്കിയതിനാലാണ് ഇത്രയും സംഖ്യയായി ഉയര്‍ന്നത്. 12 പേര്‍ യോഗത്തില്‍ പങ്കെടുത്തു. പണം തിരിച്ചടക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരായിരിക്കെ രണ്ട് പേരെ മാത്രം ഒഴിവാക്കയിരിക്കുകയാണ്.
അന്നത്തെ വൈസ് പ്രസിഡന്റ് സീനത്ത് ഇക്ബാലിനെയും അംഗം സുലൈമു വലിയത്തിനെയുമാണ് പണം തിരിച്ചടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇരുവരും ലീഗ് അംഗങ്ങളായിരുന്നു. കടപ്പുറം സ്വദേശി ചാലില്‍ അബ്ദുള്‍ മനാഫ് വിവരാവകാശ നിയമപ്രകാരം ചോദിച്ചറിഞ്ഞ വിവരത്തിലാണ് കൊയ്ത്ത് മെതിയന്ത്രത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായത്. കോള്‍പടവിന്റെ അപേക്ഷ പ്രകാരമല്ല കൊയ്ത്ത് മെതിയന്ത്രം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയത്.
എന്നിട്ടും കൊയ്യാനായി യന്ത്രം പടവ് കമ്മിറ്റി ലീസിനെടുത്ത് കൊണ്ടുപോയി. എന്നാല്‍ കൊയ്ത്ത് നടത്താന്‍ പറ്റാത്ത രീതിയിലുള്ള യന്ത്രമായതിനാല്‍ പടവ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിന് തിരിച്ച് നല്‍കുകയായിരുന്നു.