15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-11-2015 Friday

ഒരുമനയൂരും കടപ്പുറവും എതിരില്ലാതെ യു ഡി എഫ്

20-11-15 pre kadappuram p m mujeeb

കടപ്പുറം പ്രസിടണ്ട് പി എം മുജീബ്

20-11-15 mookkan kanchana kadappuram vice pre

കടപ്പുറം വൈ:പ്രസിടണ്ട് മൂക്കന്‍ കാഞ്ചന 

20-11-15 Orumanayoor-PRESI-K J CHACKO--CONGRESS

ഒരുമനയൂര്‍  പ്രസിടണ്ട് ചാക്കോ

20-11-15 Orumanayoor -VICE PRESIDEN_ASHIDA KUNDIYATH- LEEQ

ഒരുമനയൂര്‍  വൈ: പ്രസിടണ്ട് അഷിത

Posted on 20 November  2015
ചാവക്കാട്: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഭൂരിപക്ഷമുള്ള ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരുമനയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.ജെ. ചാക്കോയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ അഷിത കുണ്ടിയത്തുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഒരുമനയൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് 9 അംഗങ്ങളും എല്‍.ഡി.എഫിന് 3 അംഗങ്ങളും ബി.ജെ.പി.ക്ക് ഒരംഗവുമാണ് ഉള്ളത്. എല്‍.ഡി.എഫ്. അംഗങ്ങളും ബി.ജെ.പി. അംഗവും തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ജി. മഹേന്ദ്രന്‍ വരണാധികാരിയായി. കെ.ജെ. ചാക്കോയുടെ പേര് ലീഗിലെ അഷിത കുണ്ടിയത്ത് നിര്‍ദ്ദേശിച്ചു. പി.പി. മൊയ്‌നുദ്ദീന്‍ പിന്താങ്ങി. എന്നാല്‍ സി.പി.എം. അംഗമായ ഷൈനി ഷാജി തിരഞ്ഞെടുപ്പ് സമയത്ത് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് രണ്ട് അംഗങ്ങള്‍ മാത്രമായി ചുരുങ്ങിയ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷിത കുണ്ടിയത്തും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നളിനി ലക്ഷ്മണന്‍ അഷിത കുണ്ടിയത്തിന്റെ പേര് നിര്‍ദ്ദേശിച്ചു. കെ.ജെ. ചാക്കോ പിന്താങ്ങി. വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ജി. മഹേന്ദ്രന്‍ കെ.ജെ. ചാക്കോയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഷിതയ്ക്ക് കെ.ജെ. ചാക്കോ സത്യവാചകം ചൊല്ലിക്കൊടുത്തു.
കടപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റായി മുസ്ലിം ലീഗിലെ പി.എം. മുജീബും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ മൂക്കന്‍ കാഞ്ചനയും തിരഞ്ഞെടുക്കപ്പെട്ടതും എതിരില്ലാതെ. ആകെയുള്ള 16 സീറ്റില്‍ യു.ഡി.എഫിന് 11ഉം എല്‍.ഡി.എഫിനും ബി.ജെ.പി.ക്കും ഓരോ സീറ്റും ജനകീയ വികസന മുന്നണിക്ക് രണ്ട് സീറ്റും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. കെ.ഡി. വീരമണി പ്രസിഡന്റിന്റെ പേര് നിര്‍ദ്ദേശിച്ചു. പി.വി. ഉമ്മര്‍കുഞ്ഞി പിന്താങ്ങി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി.കെ. ബഷീര്‍ പേര് നിര്‍ദ്ദേശിച്ചു. പി.വി. ഉമ്മര്‍കുഞ്ഞി പിന്താങ്ങി. യു.ഡി.എഫ്. ഒഴികെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
താലൂക്ക് സഹകരണ രജിസ്ട്രാര്‍ രാജന്‍ വര്‍ഗ്ഗീസ് വരണാധികാരിയായി. രാജന്‍ വര്‍ഗ്ഗീസ് പി.എം. മുജീബിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചനയ്ക്ക് പ്രസിഡന്റ് പി.എം. മുജീബും സത്യവാചകം ചൊല്ലിക്കൊടുത്തു.