Posted on 20 November 2015 ചാവക്കാട് : പുന്നയൂരില്‍ നഫീസക്കുട്ടി വലിയകത്ത്
പഞ്ചായത്ത് പ്രസിഡന്റ്. ആര് പി ബഷീര്‍ വൈസ് പ്രസിഡന്റ്. ലീഗിന് അഞ്ചും
കൊണ്ഗ്രസ്സിനു ആറും സീറ്റുകളാണ് ഉള്ളത്. യു ഡി എഫ് സ്ഥാനാര്‍ഥി
നഫീസക്കുട്ടിക്കും ആര് പി ബഷീറിനും കോണ്‍ഗ്രസ്
വിമതനായി വിജയിച്ച ഹസന്റെ വോട്ടുല്പ്പെടെ പന്ത്രണ്ടു വോട്ടുകള്‍
ലഭിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ചു വോട്ടുകള്‍
വീതമാണ് ലഭിച്ചത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ എക്സിക്യുട്ടീവ്
അംഗമായ നഫീസക്കുട്ടി മൂന്നാം തവണയാണ് പഞ്ചായത്ത്
പ്രസിഡണ്ടാകുന്നത്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത്
സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ആര് പി ബഷീര്‍. |