banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-12-14 Saturday

പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ആക്ഷേപം

posted on  20 December  2014
ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ആക്ഷേപം. പദ്ധതി നടത്തിപ്പു സംബന്ധിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ അവലോകനയോഗത്തിലാണ് വീഴ്ച കണ്ടെത്തിയത്. സാമ്പത്തിക വര്‍ഷം തീരാന്‍ മൂന്നുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ 30 ശതമാനത്തിനു താഴെയാണ് തുക ചെലവഴിക്കപ്പെട്ടിട്ടുള്ളത്.
2014-15 വര്‍ഷത്തെ പദ്ധതി അവലോകന യോഗത്തില്‍ യഥാക്രമം കടപ്പുറം-22, പുന്നയൂര്‍-21, ഒരുമനയൂര്‍-13, വടക്കേക്കാട് - 27.74, പുന്നയൂര്‍ക്കുളം - 11 എന്നിങ്ങനെയാണ് ചെലവഴിച്ച തുകയുടെ ശതമാനം. സ്​പില്‍ ഓവര്‍ പദ്ധതിയില്‍ ഈ മാസം തന്നെ തുക ചെലവഴിച്ചില്ലെങ്കില്‍ പദ്ധതി പാഴാവാനാണു സാധ്യത. പദ്ധതി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീഴ്ചവരുത്തിയതാണ് 30 ശതമാനത്തില്‍ താഴെയാകാന്‍ കാരണമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്ലാനിങ് ബോര്‍ഡ് അംഗം ആര്‍.പി. ബഷീര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ റംല അഷറഫ്, ശോഭന രവീന്ദ്രന്‍, നഫീസ വലിയകത്ത്, ഫാത്തിമ ലീനസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഐഷ എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പാലിറ്റികളും വിഹിതം ചെലവഴിക്കുന്നതില്‍ പിന്നിലാണ്. കുന്നംകുളം-11, ഗുരുവായൂര്‍ -14, ചാവക്കാട് - 25 എന്നിങ്ങനെയാണ് ശതമാനമെന്നു സമിതി ചൂണ്ടിക്കാട്ടി. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. .