banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-14  Monday

Sun      Mon       Tue       Wed       Thu       Fri       Sat

ഗുരുവായൂര്‍  ക്ഷേത്രത്തില്‍  ഞായറാഴ്ച്ച അത്യപൂര്‍വ്വമായ ഭക്തജനതിരക്ക്

posted on 21 April 2014
21-04-14 gvr thirakkuഗുരുവായൂര്‍: ഗുരുവായൂര്‍  ക്ഷേത്രത്തില്‍  ഞായറാഴ്ച്ച അത്യപൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ നിര്‍മ്മാല്യ ദര്‍ശനം മുതല്‍ തന്നെ ഭക്തരുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 142 വിവാഹങ്ങളും, 520 ചോറൂമുമാണ് ഞായറാഴ്ച ക്ഷേത്ര സന്നിധിയില്‍ നടന്നത്. രാവിലെ എട്ട് മുതല്‍ പത്ത് വരെയുള്ള സമയത്തായിരുന്നു ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. കിഴക്കേനടയിലെ മൂന്ന് മണ്ഡപങ്ങളിലും ഒരേസമയം കെട്ട് നടന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസും, ദേവസ്വം ജീവനക്കാരും ഏറെ പാട് പെട്ടു. വധു വരന്മാര്‍ക്ക് മണ്ഡപത്തിനടുത്തെത്താന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നു. രാവിലെ ആറ് മുതല്‍ തന്നെ വിവാഹ പാര്‍ട്ടിക്കാരെകൊണ്ട് ക്ഷേത്ര നട നിറഞ്ഞിരുന്നു. വിവാഹപാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ ക്ഷേത്രത്തിന് സമീപത്തെ റോഡുകളില്‍ പാര്‍ക്ക് ചെയ്തതോടെ നഗരം ഗതാഗത കുരുക്കിലായി. മമ്മിയൂര്‍ സെന്റര്‍ മുതല്‍ കിഴക്കേനട വരെയും, മാവിന്‍ ചുവട് മുതല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡ് വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഒരു മണിക്കൂറോളമെടുത്താണ് വാഹനങ്ങള്‍ക്ക് നഗരാതിര്‍ത്തി കടക്കാനായത്. അഴുക്ക്ചാല്‍ പദ്ധതിയുടെ പണിനടക്കുന്നതിനാല്‍ തെക്കേനടയിലെ ഗതാഗതം നിരോധിച്ചത് ഗതാഗതകുരുക്ക് രൂക്ഷമാകാനിടയാക്കി. മണിക്കൂറുകളോളം കാത്ത് നിന്നാണ് പലര്‍ക്കും ദര്‍ശനം നടത്തായനായത്. നടീ ഭാമ, നടന്‍മാരായ മണിയന്‍പിള്ളരാജു, കുഞ്ചന്‍, അഡീഷണല്‍ ഡി ജി പി. എം എന്‍ കൃഷ്ണമൂര്‍ത്തി, കൊല്ലം കമ്മീഷ്ണര്‍ ദേബേഷ് ബഹ്‌റ, ഇദ്ദേഹത്തിന്റെ ഭാര്യയും ആലപ്പുഴ എസ് പിയുമായ ഉമാമീണ തുടങ്ങീ പ്രമുഖര്‍ ദര്‍ശനത്തിനെത്തിയിരുന്നു.
.

21-04-14 bhama

<< ഗുരുവായൂര്‍: മലയാളസിനിമാതാരം ഭാമ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായരാഴ്ച്ച രാവിലെ ദര്‍ശനത്തിനെത്തി. കഥളിപഴംകൊണ്ട് തുലാഭാരവും നടത്തി. തലാഭാരത്തിനായി തട്ടില്‍ പണമുള്‍പ്പടെ 1355/-രൂപ ദേവസ്വത്തിലടച്ചു.