banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-15 Tuesday

പോഷകാഹാരക്കുറവിന് ശിശുക്കള്‍ക്ക് നല്‍കുന്ന ബ്രിട്ടീഷ് നിര്‍മ്മിത ഉല്‍പ്പന്നത്തില്‍ കീടങ്ങളും പുഴുക്കളും

posted on 21 April 2015
20-04-15 powder പുന്നയൂര്‍ക്കുളം: ശിശുക്കള്‍ക്ക് പോഷകാഹാരക്കുറവിന് നല്‍കുന്ന ബ്രിട്ടീഷ് നിര്‍മ്മിത ഉല്‍പ്പന്നത്തില്‍ കീടങ്ങളും പുഴുക്കളും.
പുന്നയൂര്‍ക്കുളം മാവിന്‍ ചുവട് വെളുത്തേടത്ത് വീട്ടില്‍ റിയാസിന്റെ രണ്ടര വയസ്സുള്ള കുഞ്ഞിന്  പെരുമ്പടപ്പ് പുത്തന്‍ പള്ളി പാറയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങിയ പള്‍മോ പ്‌ളസ് പൊടിയിലാണ് കീടങ്ങളേയും പുഴുക്കളേയും കണ്ടെത്തിയത്. ബ്രിട്ടീഷ് ബയോളജിക്കല്‍ എന്ന കമ്പനിയുടെ ഈ ഉല്‍പ്പന്നം മേഖലയിലെ ശിശുരോഗ വിദഗ്ദന്‍ കുറിച്ചു കൊടുത്തതനുസരിച്ചാണ് റിയാസ് ഇത് വാങ്ങിയത്. ഞായറാഴ്ച്ച രാവിലെ കുഞ്ഞിന് നല്‍കാനായി പൊടി നിറച്ച പ്ലാസ്റ്റിക് കുപ്പി തുറന്നപ്പോഴാണ് കീടങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 2014 സെപ്റ്റംബര്‍ മാസം നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം വിറ്റ കട ഞായറാഴ്ച്ച അവധിയിലാണ്.  പരാതിയുമായി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍  മെഡിക്കല്‍ അധികൃതരെ അറിയിക്കാനാണത്രെ പൊലീസ് അറിയിച്ചത്.