banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04- 2015 Tuesday

എസ് എസ് എല്‍ സി - തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലങ്ങള്‍ക്ക് നൂറു മേനി വിജയം

posted on 21 April 2015
.ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കൊയ്തത് നൂറു മേനി വിജയം. മണത്തല സ്‌കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് അര്‍ഹരായപ്പോള്‍ സ്‌കൂള്‍ ചരിത്രത്തിലാദ്യത്തെ 100 ശതമാനമാനമായി  വിജയം. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന തിരുവത്ര പുത്തന്‍ കടപ്പുറത്തെ ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ ഇക്കുറിയും 100 ശതമാനം വിജയം നിലനിര്‍ത്തി. മുതുവട്ടൂരിലുള്ള ചാവക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും 100 ശതമാനം വിജയം നേടി.  തൊട്ടടുത്ത് സ്വകാര്യമേഖലയില്‍ നൂറുമേനി കൊയ്ത മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 17 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വിജയം.
മണത്തല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇപ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് 48 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് ആദ്യത്തെ 100 ശതമാനം നേടിക്കൊടുത്ത് അഭിമാനാര്‍ഹരായത്. മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ബീഡിത്തൊഴിലാളികളുടേയും കര്‍ഷകരുടേയും മക്കളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയത് 11 വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ചരിത്രം വീണ്ടും ആവര്‍ത്തിച്ചത്. ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിക്കുന്ന സ്‌കൂളില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ വിദ്യാലയത്തോട് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കിലും വിദ്യാലയത്തിന്റെ വിജയം നാട്ടുകാര്‍ അവേശത്തോടെയാണ് എതിരേറ്റത്. ചാവക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 21 പേരും വിജയിച്ചു. കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 50 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ നേടിയത് 96 ശതമാനം വിജയമാണ്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ  കടിക്കാട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍  പരീക്ഷയെഴുതിയ സര്‍ക്കാര്‍ വിദ്യാലയം. 169 പേരാണ് ഇവിടെ പരീക്ഷയെഴുതിത്. ഇവിടെ  98.8 ശതമാനം പേരും ഉന്നത പഠനത്തിനര്‍ഹരായി. കൊച്ചന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 91 പേരില്‍  96.70 വിദ്യാര്‍ത്ഥികളും വിജയിച്ചു. സ്വകാര്യ മേഖലയിലെ സ്‌കൂളുകളില്‍ മമ്മിയൂര്‍ എല്‍.എഫ്.ജി എച്ച്.എസ്.സ്‌കൂളും  ഒരുമനയൂര്‍ ഐ.വി.എച്ച്.എസ്.സ്‌കൂളും കടപ്പുറം ഫോക്കസ് ഇസ്ലാമിക് ഹൈസ്‌കൂളും 100 ശതമാനം വിജയമാണ് നേടിയത്.  എല്‍.എഫില്‍ 319 പരീക്ഷെഴുതി. ഒരുമനയൂരില്‍ 62 വിദ്യാര്‍ത്ഥികളും ഫോക്കസില്‍ 65 പേരുമാണ് പരീക്ഷയെഴുതി വിജയിച്ചത്. മേഖലയില്‍ തിളക്കമാര്‍ന്ന വിജനേട്ടം കൈവരിച്ച മറ്റൊരു സ്വകാര്യ സ്‌കൂള്‍ വടക്കേക്കാട് തിരുവളയന്നൂര്‍ എച്ച്.എസാണ്. 277 പേരില്‍ 94 ശതമാനവും വിജയിച്ചു.  എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലാണ് മേഖലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 414 പേര്‍ പരീക്ഷയെഴുതിയ തീരമേഖയിലെ ഈ സ്‌കൂളില്‍ 90 ശതമാനത്തോളം പേരും വിജയിച്ചു. അണ്ടത്തോട് തഖ് വാ റസിഡന്‍ഷ്യല്‍ സ്‌കൂളിന് 92 ശതമാനം വിജയമുണ്ട്. മേഖലയില്‍ നൂറു ശതമാനം വിജയം ആഘോഷിക്കപ്പെടുമ്പോഴും എല്ലാവിഷയത്തിലും എ പ്ലസ് നേടിയവര്‍ വളരെ കുറഞ്ഞു. എന്നാല്‍ മമ്മിയൂര്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 17 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.   ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.ജെ ജേജയും ഒരുമനയൂര്‍ ഐ.വി.എച്ച്.എസ്. സ്‌കൂളിലെ ഹരിപ്രിയ, മമ്മിയൂര്‍ എല്‍.എഫിലെ കാവ്യ കെ ദാസ്, കെ അഖില ദാമോദരന്‍, പി.ഡി ഗോപിക, ഫ്‌ളോറിയ ജോണ്‍, പി.എല്‍ ദില്‍ഷ, ടി.എസ് പ്രകൃതി ചന്ദന, എം.എസ് അഖില, ലക്ഷ്മി അനില്‍കുമാര്‍, കെ.എല്‍ ആര്യ, പി.എസ് ഹര്‍ഷ, മോനിയ മോഹനന്‍, റോസ് മുട്ടത്ത്, തന്‍ഹാ അബൂബക്കര്‍, എ.എസ് വര്‍ഷ, അഞ്ജന കെ .ശിവജി, ഇ.എം കാവ്യ, എം.എസ് ശ്വേത, സി.യു ഹരിത, ലിസ് മെറിന്‍ സേവ്യര്‍, ടി.എം മഹിത,  എന്‍.എ സഫീദ, സാന്ദ്ര വേണുഗോപാല്‍ വടക്കേക്കാട് തിരുവളയന്നൂര്‍ സ്‌കൂളിലെ സനിക സുധാകരന്‍  എന്നിവര്‍ക്ക് എല്ലവിഷയത്തിലും എ പ്ലസ് ലഭിച്ചു.

20-04-15 jeja k j

എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ എം ആര്‍ ആര്‍ എം ഹൈസ്കൂള്‍ വിദ്യാര്‍ഥി കെ ജെ ജേജ.