posted on 21 April 2015 ചാവക്കാട്: 'കോര്‍പ്പറേറ്റ്, വര്‍ഗീയ,
അഴിമതി മുക്ത കേരളത്തിന്' എന്ന പ്രമേയമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന
പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നയിക്കുന്ന ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര ഇന്ന്
ചാവക്കാട്ടെത്തും. ചൊവ്വാഴ്ച്ച വൈകുന്നേരം 4ന് ചാവക്കാട് നഗരസഭാ പരിസരത്ത്
എത്തിച്ചേരുന്ന യാത്രക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിലാണ് സ്വീകരണമൊരുക്കുന്നത്. സ്വീകരണ സമ്മേളനത്തില്‍ നേതാക്കളായ
ശ്രീജ നെയ്യാറ്റിങ്കര, റസാഖ് പാലേരി, കെ.ജി മോഹനന്, കെ.എ സദറുദ്ധീന്‍, ഉഷാകുമാരി,
ഷണ്മുഖന് വൈദ്യര്,കെ.ജെ ഷാജഹാന്, ഷിഹാബ് കാളമുറി, അബൂബക്കര്‍ കുഞ്ഞ് എന്നിവര്‍
പങ്കെടുക്കുമെന്ന് സംഘാടകരായ ഷണ്മുഖന് വൈദ്യര്, പി.കെ അക്ബര്‍ ഓവുങ്ങല്‍, എം.കെ
അസ്ലം, എ.ഐ ഹംസ, റഖീബ് തറയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. |