banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-05-15  Thursday

അഹമ്മദീയ വിഭാഗത്തെ കുറിച്ച് കാന്തപുരം നയം വ്യക്തമാക്കണം - ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

Posted on 21 May 2015
20-05-15 samastha1
ചാവക്കാട്: അഹമ്മദീയ വിഭാഗത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയം വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ് .എഫ് സംസ്ഥാന ജനറല്‍ സെക്രെട്ടറി ഓണമ്പിള്ളി
മുഹമ്മദ്‌ ഫൈസി ആവശ്യപ്പെട്ടു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ 'ദഅവത്തിന് ഒരു കൈത്താങ്ങ്‌'എന്ന പേരില്‍ സമസ്ത നടത്തിയ ഫണ്ട് ശേഖരണത്തിനു സ്റ്റേ ആവശ്യപ്പെട്ട് തിരുവത്ര ജുമുഅത്ത് കമ്മിറ്റിയുടെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഹമ്മദീയ വിഭാഗത്തെ ഇസ്‌ലാമിക സമൂഹത്തിലെ അവാന്തര വിഭാഗമായി കേരളഹൈക്കോടതിക്കു മുമ്പില്‍ പരിചയപ്പെടുത്തിയ കാന്തപുരം വിഭാഗത്തിലെ തിരുവത്ര പ്രാദേശിക നേതൃത്വത്തെ കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നിലപാട് വ്യക്തമാക്കണം.  സാമ്രാജ്യത്വത്തിന്റെ അജണ്ടയുടെ ഭാഗമായി രൂപീകൃതമായ  ഖാദിയാനികളെ മുസ്‌ലിം പൊതുധാരയില്‍ പെടുത്താനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നും അദ്ദേഹം പറഞ്ഞു. 
സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌ പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. എസ്.കെ.എസ്.എസ് .എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എടക്കഴിയൂര്‍ റെയിഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ അധ്യക്ഷന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി മജീദ്‌ ഫൈസി, സിദ്ദീഖ് ബദ്രി, ഹംസ മുസ്‌ലിയാര്‍ ചേറ്റുവ, എം.എം.സിദ്ദി എന്നിവര്‍ സംസാരിച്ചു .
പൊതുയോഗത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. തിരുവത്റ ബദര്‍ പളളി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോട്ടപ്പുറം വഴി പുതിയറയില്‍ സമാപിച്ചു. എച്ച്. എം ബുഹാരി, റ്റി.എച്ച് അബൂബക്കര്‍, എം.എസ് ഉസ്മാന്‍, എ.എം അസ്മത്തലി, മഹ്റൂഫ് വാഫി, താഴത്ത് അലി,  പി.എം നാസര്‍, ഖാലിദ് മസ് ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി..