banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-07 2014 Monday

മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടിനായരുടെ 20-ാം  ചരമ വാര്‍ഷികവും അനുസ്മരണവും  സംഘടിപ്പിച്ചു

Posted on 21 July 2014
20-07-14 news pic
ഗുരുവായൂര്‍: ഗുരുവായൂര്‍  ദേവസ്വം ചുമര്‍ചിത്രപഠനം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഠനകേന്ദ്രം സ്ഥാപക പ്രിന്‍സിപ്പാളും  ചുമര്‍ചിത്രകലാകചൊര്യനുമായ മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടിനായരുടെ 20-ാം  ചരമ വാര്‍ഷികവും അനുസ്മരണവും  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രിമതി  മജുള ചേലൂര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍  ദേവസ്വചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേററര്‍ കെ മുരളിധരന്‍, ദേവസ്വം ഭരണ സമിതി അംഗങ്ങളായ അഡ്വ എ  സുരേശന്‍, കെ  ശിവശങ്കരന്‍, അഡ്വ എം ജനാര്‍ദ്ധനന്‍, കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍, ജനു ഗുരുവായൂര്‍ എന്നിവര്‍  സംസാരിച്ചു. സാഹിത്യ അക്കാദമി  സെക്രട്ടറി  ആര്‍  ഗോപാലകൃഷ്ണന്‍  അനുസ്മരണ പ്രഭാഷണം നടത്തി   ചുമര്‍ചിത്രകലയില്‍   ഒന്നാം ക്ലാസ്സോടെ പാസ്സായ  വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ചീഫ് ജസ്റ്റിസ് വിതരണം  ചെയ്തു. അനുസ്മരണത്തോടനു ബന്ധിച്ച് പഠനകേന്ദ്രം ഹാളില്‍ കീരാതമൂര്‍ത്തിയുടെ രൂപകളം പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ കൊണ്ട്  വരച്ച മണികണ്ഠന്‍ കല്ലാറ്റിനെ ചടങ്ങില്‍ ആദരിച്ചു. ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍  കെ യു കൃഷ്ണകുമാര്‍ സ്വാഗതവും സീനിയര്‍ അധ്യാപന്‍ എം ബാബു നന്ദിയും പറഞ്ഞു..