banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-07-2014 Monday

ഇഫ്ത്താര്‍ സംഗമത്തിനായി ഉയര്‍ത്തിയ പന്തല്‍ തകര്‍ന്ന നിലയില്‍

Posted on 21 July 2014
20-07-14 pNTHl
കടപ്പുറം: ഇഫ്ത്താര്‍ സംഗമത്തിനായി ഉയര്‍ത്തിയ പന്തല്‍ തകര്‍ന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ഭാരവാഹികള്‍ ചാവക്കാട് പോലിസില്‍ പരാതി നല്‍കി. കടപ്പുറം ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇന്നലെ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തിനായി ഉയര്‍ത്തിയിരുന്ന പന്തലാണ് പുലര്‍ച്ചെ തകര്‍ന്ന നിലയില്‍ കണ്ടത്. കടപ്പുറം അഞ്ചങ്ങാടി ഗവണ്‍മെന്റ് എച്ച്.എസ്.സ്‌കൂള്‍ ഗ്രൗണ്ടിലാണ് 1000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഉയര്‍ത്തിയിരുന്നത്. ശനിയാഴ്ച രാത്രി പന്തല്‍ നിര്‍മ്മാണത്തിന് ശേഷമാണ് ഭാരവാഹികള്‍ ഇവിടെ നിന്നും പോയത്. പന്തല്‍ തകര്‍ന്നു വീഴാവുന്ന വിധം കാറ്റൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. ചാവക്കാട് സി.ഐ സിബിച്ചന്‍ ജോസഫ്, എസ്.ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുതുതായി നിര്‍മിച്ച പന്തലിലാണ് ഇഫ്ത്താര്‍ സംഗമം നടത്തിയത്.