15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-08-2015 Friday

കോടതി അങ്കണത്തില്‍ ഓണാഘോഷവും ഓണസദ്യയും നടത്തി

Posted on 21 August 2015
20-08-15 onam
ചാവക്കാട്: പൊന്നോണത്തെ വരവേറ്റ് കോടതി അങ്കണത്തില്‍ ജുഡീഷറി ഓഫീസേഴ്‌സും, ചാവക്കാട് ബാര്‍ അസോസിയേഷനും അഡ്വക്കെറ്റ് ക്ലാര്‍ക്ക് അസോസിയേഷനും കുടുംബാംഗങ്ങളും ഓണാഘോഷവും ഓണസദ്യയും നടത്തി.  രാവിലെ 10ന് കോടതി അങ്കണത്തില്‍ ദീപം തെളിയിച്ച് പരിപാടികള്‍ ആരംഭിച്ചു .  പൂക്കളമത്സരം, വടംവലി, കസേരക്കളി തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.  ഓണസദ്യക്കുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.  ഓണക്കാലത്ത് സജീവമായി അരങ്ങിലെത്തിയിരുന്ന വില്ലിന്മേല്‍ തായമ്പക അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ കോടതി അങ്കണത്തില്‍ അരങ്ങേറിയത് കൗതുകം ജനിപ്പിച്ചു.  പാനാ, വെള്ളരി പൂജ തുടങ്ങിയ അനുഷ്ഠാനകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഷണ്‍മുഖന്‍ & പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു വില്ലിന്മേല്‍ തായമ്പക അരങ്ങേറിയത്.  ചാവക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് സുബ്രഹ്മണ്യന്‍ നമ്പൂതിരി, മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണ, മുന്‍ മജിസ്‌ട്രേറ്റ് എം.പി.ഷിബു, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു.പി.ശ്രീനിവാസ്, ജോബി ഡേവിഡ്, കെ.എസ്.ബിനോയ്, ആരിഫ്, സി.സുഭാഷ്‌കുമാര്‍, ഫരിദാബാനു, കുഞ്ഞുമുഹമ്മദ്, രണദേവ്, സുധീര്‍, ദാസന്‍ കളരിക്കല്‍, പരമേശ്വരന്‍, വിനോദ്, പ്രീത, അജി, ബിനീഷ് എന്നിവര്‍ സംസാരിച്ചു..