‘ചെമ്മീന്‍’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു
posted on 21 September 2015
ഗുരുവായൂര്‍ ∙ ‘ചെമ്മീന്‍’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ദര്‍പണ ഫിലിം സൊസൈറ്റി
സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ പ്രണയനായകനായ നടന്‍ മധു മുഖ്യാതിഥിയായി. ലോകത്തിന്റെ ഏതു
കോണില്‍ പോയാലും മലയാളികള്‍ ചെമ്മീനിലെ പരീക്കുട്ടി എന്നു പറഞ്ഞ് അടുത്തു വരുന്നത് ഒരു
അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.
നാനൂറിലേറെ സിനിമകള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്കിന്നും എന്നെ പരീക്കുട്ടിയായി കാണാനാണ്
ഇഷ്ടം. ചെമ്മീന്‍ ഇന്നും പുതിയ സിനിമ പോലെ നിലനില്‍ക്കുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. എന്നും
നിലനില്‍ക്കുന്ന ഒരു സിനിമ ചെയ്യണമെന്ന രാമു കാര്യാട്ടിന്റെ നിര്‍ബന്ധബുദ്ധിയാണ് ചെമ്മീന്‍ പിറക്കാന്‍
കാരണമെന്നും അദ്ദേഹം പറഞ്ഞു. നടന്‍ മധു, ചെമ്മീന്‍ സിനിമയുടെ സഹസംവിധായകന്‍ ടി.കെ. വാസുദേവന്‍,
സിനിമയിലെ കൈക്കുഞ്ഞായി അഭിനയിച്ച ഷക്കീല ഷംസുദീന്‍, നബീസ അബു എന്നിവരെ ആദരിച്ചു.
സാംസ്കാരിക സമ്മേളനം കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ പി.എസ്.
ജയന്‍ അധ്യക്ഷനായി. പി.ടി. കുഞ്ഞുമുഹമ്മദ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, എം.കെ.
നൗഷാദ് അലി, പി.വി. മുഹമ്മദ് യാസിന്‍, നൗഷാദ് തെക്കുംപുറം, മഹിമ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.