banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-10-2014 Tuesday

മുസ്‌ലീം യൂത്ത് ലീഗ്  പോസ്റ്റോഫീസ് മാര്‍ച്ച്‌ സംഘടിപ്പിച്ചു

posted on 21 October 2014
20-10-14 yoothu leege ckd
ചാവക്കാട് : മരുന്ന് വ്യാപാരരംഗത്ത് ഇന്ത്യയെ പൂര്‍ണ്ണമായും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അടിമപ്പെടുത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലീം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച്‌സംഘടിപ്പിച്ചു.
മോദി സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പുതിയ വര്‍ക്കിംഗ് ഗ്രൂപ്പിനാണ് ഇന്ത്യയുടെ ബൗദ്ധിക സ്വത്തിന്‍മേലുള്ള വാണിജ്യാവകാശം. ഇതോടെ പേറ്റന്റ് മേഖലയില്‍ ഇന്ത്യയുടെ എല്ലാ വഴികളും അടയും. മാര്‍ച്ച് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.വി. അബ്ദുറഹിം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാന്‍ അദ്ധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, മന്ദലംകുന്ന് മുഹമ്മദുണ്ണി, ഹനീഫ് ചാവക്കാട്, സി.അഷ്‌റഫ്, അഷ്‌കറലി തിരുവത്ര, ലത്തീഫ് പാലയൂര്‍, ഹിഷാം ഹംസു, ആര്‍.എ. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏ.എച്ച്. സൈനുല്‍ ആബ്ദിന്‍ സ്വാഗതവും, ഷജീര്‍ പുന്ന നന്ദിയും പറഞ്ഞു.
സി.എം.ഗഫൂര്‍, അലി അകലാട്, നിഷാദ് മാളിയേക്കല്‍, റിയാസ് കെ.എം, വി.എം. മനാഫ്, മന്‍സൂറലി വി.പി, ഹുസൈന്‍ അകലാട്, അഷ്‌കര്‍ കുഴിങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി..