banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-12-2014 Sunday

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍  അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം അനിവാര്യം ; മന്ത്രി രമേശ് ചെന്നിത്തല

posted on 21 December 2014
20-12-14 mrrm hss inagutration
ചാവക്കാട് : വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍  അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം അനിവാര്യമാണെന്ന്  അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെയും, മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് തടയാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം അനിവാര്യമാണ്.  യു.ഡി.എഫ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറികള്‍ അനുവദിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കാനാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജ്ജിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിന്റെ ലോകത്ത് പിടിച്ച് നില്‍ക്കാനാവു. സാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പം പുതുതലമുറയ്ക്ക വളരാനാവണം . വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പി.എ .മാധവന്‍ എം.എല്‍.എ അധ്യക്ഷനായി. ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി.എച്ച്.റഷീദ്, ഡി.സി.സി.പ്രസിഡന്റ് ഒ.അബ്ദുള്‍ റഹ്മാന്‍കുട്ടി , ജോസഫ് ചാലിശ്ശേരി, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്, സ്‌കൂള്‍ മാനേജര്‍ എം.യു.ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പിള്‍ ഇന്‍ ചാര്‍ജ്ജ് പി.സി.ബെറ്റി, കെ.വി.ഷാനവാസ്, പി.എ.സാജുദ്ദീന്‍, ഡി.ഇ.ഒ.കെ.ആര്‍ സേതുമാധവന്‍, കെ .എസ്.ഭരതന്‍, എം.ആര്‍.ശോഭ, ഡോ.പി.വി.മധുസൂതനന്‍, മധു, സംപ്രീത, നികുലേശന്‍, കെ.എസ്.സരിതകുമാരി, സ്‌കൂള്‍ ലീഡര്‍ കെ .വിഷ്ണുപ്രസാദ്, പേഴ്‌സി ജേക്കബ്ബ്, പി.യതീന്ദ്രദാസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകനായ പി.വി.ജെയിംസിന് യാത്രയയപ്പ് നല്‍കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.